India

പരിസ്ഥിതി ലോല മേഖല: കേരളത്തിന്‌റെ പശ്ചാത്തലം പ്രത്യേകമായി പരിഗണിക്കുമെന്ന് കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ്

Published by

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനായി പരിസ്ഥിതി ലോല മേഖല (ഇഎസ്എ
) നിശ്ചയിച്ചുകൊണ്ടുള്ള അന്തിമവിജ്ഞാപനത്തില്‍ കേരളത്തിന്‌റെ പശ്ചാത്തലം പ്രത്യേകമായി പരിഗണിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് ലോക്‌സഭയില്‍ അറിയിച്ചു. ദുരന്തസാധ്യതയും ആവാസവ്യവസ്ഥയുടെ സംരക്ഷണവും കണക്കിലെടുത്തും അതിനൊപ്പം മേഖലയുടെ വികസന താല്‍പര്യങ്ങളും ആവശ്യങ്ങളും പരിഗണിച്ചുമാണ് കമ്മിറ്റി തീരുമാനമെടുക്കുക. ആ നിലയ്‌ക്ക് കേരളത്തിനുവേണ്ടി പ്രത്യേകമായി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നത് പരിഗണിക്കും. പരിസ്ഥിതി മന്ത്രാലയത്തിന് കേരളം നല്‍കിയ ആദ്യ റിപ്പോര്‍ട്ട് കമ്മിറ്റി പരിശോധിച്ച് വരികയാണ്. അവരുടെ റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ ആദ്യവിജ്ഞാപനം പുറപ്പെടുവിക്കും. ഗുജറാത്ത്, മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങള്‍ക്കായും പ്രത്യേക വിജ്ഞാപനം ഇറക്കുന്ന കാര്യം മന്ത്രാലയം പരിഗണിക്കുന്നുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക