മുംബൈ: കഴിഞ്ഞ കുറെ നാളുകളായി ഇറാന്‍-ഇസ്രയേല്‍ യുദ്ധഭീതിയില്‍ വിറങ്ങലിച്ച ഓഹരി വിപണിയ്ക്ക് മഹായുതിയുടെ മഹാരാഷ്ട്രയിലെ മിന്നും ജയം ഉണര്‍വ്വേകി. കഴിഞ്ഞ രണ്ട് ദിവസമായി സെന്‍സെക്സ് 3000 പോയിന്‍റും നിഫ്റ്റി 1100 പോയിന്‍റും ഉയര്‍ന്നു. സെന്‍സെക്സ് വീണ്ടും 80000 തൊട്ടു. അതേ സമയം നിഫ്റ്റി 24200നും മുകളിലേക്ക് പോയി.
അദാനിയ്‌ക്കെതിരെ യുഎസ് പ്രോസിക്യൂട്ടര്‍ കൈക്കൂലി ആരോപണവും ഉയര്‍ത്തിയതിനെ തുടര്‍ന്ന് വീണ വിപണി വീണ്ടും ഉയര്‍ത്തെഴുന്നേറ്റിരിക്കുകയാണ്. അതിന്‍ പ്രധാനകാരണം മഹാരാഷ്‌ട്രയിലെ ബിജെപി നേതൃത്വത്തിലുള്ള മഹായുതി ആകെയുള്ള 288 സീറ്റുകളില്‍ 233 എണ്ണം വിജയിച്ചാണ് മിന്നും ജയം നേടിയത്.
ഇത് മുംബൈ നഗരം ഉള്‍പ്പെടുന്ന മഹാരാഷ്‌ട്രയില്‍ അടിസ്ഥാനസൗകര്യവികസനങ്ങള്‍ ഇനി മുടങ്ങാതെ മുന്നോട്ടുപോകും എന്ന സൂചനയാണ് മഹായുതിയുടെ വന്‍വിജയത്തോടെ പുറത്തുവന്നത്. ഇത് ഓഹരിവിപണിയിലേക്ക് വന്‍തോതില്‍ നിക്ഷേപമെത്താന്‍ കാരണമായി.
കോള്‍ ഇന്ത്യ, എല്‍ജി എക്വിപ്മെന്‍റ്, സ്കെയ്ഫ്ലര്‍, ടാറ്റ എല്‍ക്സി എന്നീ ഓഹരികള്‍ താഴ്ന്ന നിലയില്‍ നിന്നും ഉയര്‍ന്നുപൊങ്ങി. ഒഎന്‍ജിസി (5.48 ശതമാനം), ബിഇഎല്‍ (4.33 ശതമാനം), എല്‍ ആന്‍റ് ടി (4.22 ശതമാനം), ബിപിസിഎല്‍ (4.01 ശതമാനം), ശ്രീറാം ഫിനാന്‍സ് (3.78 ശതമാനം) എന്നിങ്ങനെ ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക