ന്യൂദൽഹി : കൊച്ചിയിൽ 2023 മാർച്ചിൽ സംഘടിപ്പിച്ച കട്ടിങ് സൗത്ത് മീഡിയ കോൺക്ലേവിനു കാനഡ ഹൈക്കമ്മീഷൻ ഫണ്ടു നൽകിയത് വിദേശ കാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ.
കേരള മീഡിയ അക്കാഡമിയുടെ ഫണ്ട് വിനിയോഗിച്ചു സംഘടിപ്പിച്ച കോൺക്ലേവിനായി പാർട്നർമാരായ കോൺഫ്ലുവൻസ് മീഡിയ, ന്യൂസ് മിനിട്ട്, ന്യൂസ് ലൗൺട്രി സ്ഥാപനങ്ങൾ കാനഡ ഹൈക്കമ്മിഷനുമായി സ്പോൺസർഷിപ്പ് കരാറുണ്ടാക്കി 4000 ഡോളർ കൈപ്പറ്റിയിരുന്നു. സ്പോൺസർഷിപ്പ് കരാറിനായി അനുമതി തേടിയിരുന്നില്ലെന്നും അനുമതിയില്ലാതെയാണ് കരാർ ഉണ്ടാക്കിയതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
മുഖ്യ സംഘാടകരായ കേരള മീഡിയ അക്കാഡമി കരാറിൽ കക്ഷിയായിരുന്നില്ല. കോൺക്ലേവ് പൂർണമായും മീഡിയ അക്കാഡമിയുടെ ഫണ്ട് വിനിയോഗിച്ചാണു സംഘടിപ്പിച്ചതെന്ന് അക്കാഡമി അധികൃതർ വ്യക്തമാക്കിയിരുന്നു.
കേന്ദ്രവിദേശ കാര്യ മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ വിദേശ എംബസികളുമായോ ഹൈക്കമ്മിഷനുകളുമായോ സ്പോൺസർഷിപ്പ് കരാറുണ്ടാക്കി രാജ്യത്തു പരിപാടികൾ സംഘടിപ്പിക്കുന്നത് നിയമ വിരുദ്ധമാണ്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വിഘടനവാദം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് കട്ടിങ് സൗത്ത് സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: