നവംബര്‍ 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
വിശദവിവരങ്ങള്‍ www.cochinshipyard.in/careers- ല്‍
കരാര്‍ നിയമനം 3 വര്‍ഷത്തേക്ക്
കേന്ദ്ര പൊതുമേഖലയില്‍പ്പെടുന്ന കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ് (മിനി രത്‌ന കമ്പനി) കരാര്‍ അടിസ്ഥാനത്തില്‍ 3 വര്‍ഷത്തേക്ക് താഴെ പറയുന്ന വര്‍ക്ക്‌മെന്‍ തസ്തികകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.
സ്‌കഫോള്‍ഡര്‍, ഒഴിവുകള്‍ 21, യോഗ്യത: പത്താം ക്ലാസ്/എസ്എസ്എല്‍സി/തത്തുല്യ പരീക്ഷ പാസായിരിക്കണം. ജനറല്‍ സ്ട്രക്ചറല്‍/സ്‌കഫോഡിംഗ് ജോലികളില്‍ 3 വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തിപരിചയം.
സെമി സ്‌കില്‍ഡ് റിഗ്ഗര്‍, ഒഴിവുകള്‍ 50, യോഗ്യത: നാലാം ക്ലാസ് പാസായിരിക്കണം. റിഗ്ഗിംഗില്‍ 3 വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തിപരിചയമുണ്ടായിരിക്കണം. ഇതില്‍ 2 വര്‍ഷക്കാലം ഹെഡി ഡ്യൂട്ടി മെഷീന്‍/മെഷ്യനറി ഉപകരണങ്ങളുമായി ബന്ധപ്പെട്ട് എറക്ഷന്‍ ജോലികളില്‍ സഹായിയായി പ്രവര്‍ത്തിച്ചിരിക്കണം. വയര്‍റോപ്‌സ് ‘splicing work’- ല്‍ നല്ല പരിജ്ഞാനം അഭിലഷണീയം.
പ്രായപരിധി 30 വയസ് കവിയരുത്. എസ്‌സി/എസ്ടി വിഭാഗത്തിന് 5 വര്‍ഷവും ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗത്തിന് 3 വര്‍ഷവും വിമുക്തഭടന്മാര്‍ക്ക് നിയമാനുസൃതവുമായ വയസ്സിളവുണ്ട്.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.cochinshipyard.in/career ല്‍ ലഭിക്കും. അപേക്ഷാ ഫീസ് 200 രൂപ + ബാങ്ക് ചാര്‍ജ്. ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ് മുഖേന ഫീസ് അടയ്‌ക്കാം. നവംബര്‍ 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.
പ്രാക്ടിക്കല്‍/ഫിസിക്കല്‍ ടെസ്റ്റ് നടത്തി തെരഞ്ഞെടുക്കും. സ്‌കഫോള്‍ഡര്‍ തസ്തികയില്‍ ഒബിസികാര്‍ക്ക് 9, എസ്‌സി 1, ഇഡബ്ല്യുഎസ് 2 ഒഴിവുകളിലും സെമിസ്‌കില്‍ഡ് റിഗ്ഗര്‍ തസ്തികയില്‍ ഒബിസി 15, എസ്‌സി 5, എസ്ടി 1, ഇഡബ്ല്യുഎസ് 5 ഒഴിവുകളിലും സംവരണമുണ്ട്.
ശമ്പളം ഒന്നാം വര്‍ഷം പ്രതിമാസം 22100+എക്‌സ്ട്രാവര്‍ക്ക് 5530 രൂപ; രണ്ടാം വര്‍ഷം 22800 + 5700 രൂപ, മൂന്നാം വര്‍ഷം 23400 + 5850 രൂപ. അന്വേഷണങ്ങള്‍ക്ക് ഇ-മെയില്‍: [email protected]
പി.ജി. ഹോമിയോ: ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2024-25 അധ്യയന വർഷത്തെ പി.ജി ഹോമിയോപ്പതി കോഴ്‌സുകളിലേക്കുള്ള ഒന്നാം ഘട്ട സ്‌ട്രേ വേക്കൻസിയിലേക്കുള്ള പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ അന്തിമ റാങ്ക് ലിസ്‌റ്റും കാറ്റഗറി ലിസ്‌റ്റും പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ : 0471 – 2525300.
പി.ജി. ആയുർവേദം: ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2024-25 അധ്യയന വർഷത്തെ ആയുർവേദ ബിരുദാനന്തര ബിരുദ ഡിഗ്രി/ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള രണ്ടാം ഘട്ട സ്‌ട്രേ വേക്കൻസിയിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ അന്തിമ മെറിറ്റ് ലിസ്‌റ്റും കാറ്റഗറി ലിസ്‌റ്റും പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ : 0471 – 2525300.
സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
2024 വർഷത്തെ ആയൂർവേദ/ഹോമിയോ/സിദ്ധ/യുനാനി/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്‌ക്കുള്ള രണ്ടാംഘട്ട സ്‌ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികളുടെ ഹോം പേജിൽ ലഭ്യമാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് ഹോം പേജിൽ നിന്ന് അലോട്ട്മെന്റ് മെമ്മോ പ്രിന്റ് എടുക്കാം. വിദ്യാർത്ഥിയുടെ പേര്, റോൾ നമ്പർ, അലോട്ട് മെന്റ് ലഭിച്ച കോഴ്സ്, കോളേജ്, അലോട്ട്മെന്റ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങൾ എന്നിവ വിദ്യാർത്ഥിയുടെ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
രണ്ടാംഘട്ട സ്‌ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രകാരം അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് അടച്ചതിനുശേഷം അലോട്ട്മെന്റ് ലഭിച്ച കോഴ്സ്/ കോളേജിൽ നവംബർ 28 വൈകുന്നേരം 4 മണിക്ക് മുമ്പ് പ്രോസ്‌പെക്ടസ് ക്ലോസ് 11.7.1 പ്രകാരമുള്ള രേഖകളുമായി ഹാജരായി പ്രവേശനം നേടണം. നിശ്ചിത സമയത്തിനുള്ളിൽ കോളേജുകളിൽ ഹാജരായി പ്രവേശനം നേടാത്ത വിദ്യാർത്ഥികളുടെ അലോട്ട്മെന്റ് റദ്ദാകും. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റ് കാണുക. ഫോൺ : 0471 – 2525300.
വാക്ക്-ഇൻ ഇന്റർവ്യൂ
‘സ്നേഹധാര’ പദ്ധതിയിൽ മെഡിക്കൽ ഓഫീസർ, സ്പീച്ച് തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ്, ഫാർമസിസ്റ്റ്, പഞ്ചകർമ്മ തെറാപ്പിസ്റ്റ് തസ്തികകളിലേക്കുള്ള ഇന്റർവ്യൂ നവംബർ 26ന് നടക്കും. രാവിലെ 10.30ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ ആണ് ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയം, ഭാരതീയ ചികിത്സാ വകുപ്പ്, ആരോഗ്യ ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിലോ 0471-2320988 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക. ഇമെയിൽ: [email protected] .
ടൈംടേബിൾ പ്രസിദ്ധീകരിച്ചു
സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസിന്റെ ഒന്നും മൂന്നും സെമസ്റ്റർ (നവംബർ 2024) പരീക്ഷകളുടെ നോട്ടിഫിക്കേഷനും ടൈംടേബിളും പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക്: www.tekerala.org.
ഡെപ്യൂട്ടേഷൻ ഒഴിവുകൾ
തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലെ ജോയിന്റ് കമ്മീഷണർ (അക്കാദമിക്), സിസ്റ്റം മാനേജർ തസ്തികകളിലെ ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. യോഗ്യത, മറ്റ് വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം www.cee-kerala.org വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ സർവീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യമായ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.
താൽപര്യമുള്ള ജീവനക്കാർ കെ.എസ്.ആർ – 144 അനുസരിച്ചുള്ള പ്രഫോർമയും ബയോഡാറ്റയും വകുപ്പ് മേധാവിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ മേലധികാരികൾ മുഖേന ഡിസംബർ 15 ന് മുമ്പ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്‌സ് (ഏഴാംനില) തമ്പാനൂർ, തിരുവനന്തപുരം – 1 വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം.
മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡിൽ നിയമനം
തിരുവനന്തപുരം മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡിൽ അംഗത്തിന്റെ (സൈക്യാട്രിസ്റ്റ്) നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ വിശദ വിവരങ്ങൾക്കായി www.ksmha.org എന്ന വെബ്സൈറ്റ് സന്ദർശിക്കണം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 10.
കരാർ നിയമനം
കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷനിൽ സ്റ്റേറ്റ് പ്രോഗ്രാം കോർഡിനേറ്റർ, റീജ്യണൽ എസ്.ആർ.സി കോർഡിനേറ്റർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ എന്നീ തസ്തികകളിലേക്ക് ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, വിശദമായ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഒറ്റ പിഡിഎഫ് ഫയലായി [email protected] എന്ന ഇമെയിലിൽ ഡിസംബർ 4 നു വൈകിട്ട് 5 മണിക്ക് മുൻപായി അയയ്‌ക്കണം. എംഎസ്ഡബ്ല്യു യോഗ്യതയും സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഭിന്നശേഷി മേഖലയിൽ മൂന്ന് മുതൽ അഞ്ച് വർഷം വരെ പ്രവർത്തന പരിചയവുമുള്ളവർക്ക് സ്റ്റേറ്റ് പ്രോഗ്രാം കോർഡിനേറ്റർ (1 ഒഴിവ്) തസ്തികയിലേക്കും, എംഎസ്ഡബ്ല്യു അല്ലെങ്കിൽ ബിഎസ്ഡബ്ല്യുവും സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഭിന്നശേഷി മേഖലയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തന പരിചയവുമുള്ളവർക്ക് റീജ്യണൽ എസ്.ആർ.സി കോർഡിനേറ്റർ (2 ഒഴിവ്) തസ്തികയിലേക്കും, എം.സി.എ / ബി.ടെക് (കമ്പ്യൂട്ടർ എൻജിനീയറിങ്) അല്ലെങ്കിൽ തത്തുല്യ യോഗ്യതയും സിസ്റ്റം അഡ്മിനിസ്ട്രേഷൻ, സെർവർ മാനേജ്‌മെന്റ്, നെറ്റ്‌വർക്കിംഗ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്നിവയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയവുമുള്ളവർക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (1 ഒഴിവ്) തസ്തികയിലേക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് ഫോൺ: 0471 2347768, 2347152.
എം.ഫാം കോഴ്‌സ്: അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
2024 വർഷത്തെ എം.ഫാം കോഴ്‌സിലേക്ക് പ്രവേശനത്തിനുള്ള താത്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റ് സംബന്ധിച്ച സാധുവായ പരാതികളുണ്ടെങ്കിൽ [email protected] ഇമെയിൽ മുഖാന്തിരം നവംബർ 24 വൈകുന്നേരം 5 മണിക്കുള്ളിൽ അറിയിക്കണം. വിശദ വിവരങ്ങൾക്ക് www.cee.kerala.gov.in വെബ്‌സൈറ്റ് സന്ദർശിക്കുക.
ഡെപ്യൂട്ടേഷൻ ഒഴിവ്
കേരള റോഡ് സുരക്ഷാ അതോറിറ്റിയിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ സർക്കാർ വകുപ്പുകളിൽ തത്തുല്യ തസ്തികയിലുള്ള ജീവനക്കാർ കേരള സർവീസ് റൂൾ പാർട്ട് ഒന്നിലെ ചട്ടം 144 അനുസരിച്ചുള്ള നിശ്ചിത മാതൃകയിലെ അപേക്ഷ, എൻഒസി സഹിതം ബന്ധപ്പെട്ട വകുപ്പ് മേധാവി മുഖാന്തിരം കേരള റോഡ് സുരക്ഷ കമ്മീഷണർ, ട്രാൻസ് ടവേഴ്സ്, തിരുവനന്തപുരം – 14 വിലാസത്തിൽ നവംബർ 30 നകം സമർപ്പിക്കണം. ഫോൺ: 0471 2336369, 0471 2327369.
ഡ്രോയിങ് ടീച്ചർ: ഭിന്നശേഷി സംവരണ ഒഴിവ്
തിരുവനന്തപുരം എയ്ഡഡ് സ്കൂളിൽ ഡ്രോയിങ് ടീച്ചർ തസ്തികയിൽ ഭിന്നശേഷി ഉദ്യാഗാർഥികൾക്കായ് (കാഴ്ചക്കുറവ്-1) സംവരണം ചെയ്ത ഒഴിവുണ്ട്. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയും ഡ്രോയിങിൽ/ പെയിന്റിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ ഡ്രോയിങ്ങിൽ ബിരുദം പാസായിട്ടുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18-40 വയസ്സ്. (ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ വയസ്സിളവുണ്ട്). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നവംബർ 30ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.
വയനാട് മെഡിക്കൽ കോളേജിൽ ഒഴിവുകൾ
വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിലായി (ജനറൽ മെഡിസിൻ, റെസ്പിറേറ്ററി മെഡിസിൻ, ഒബിജി, റേഡിയോ ഡയഗ്നോസിസ്, ജനറൽ സർജറി, ഓർത്തോപീഡിക്സ്, സൈക്യാട്രി) സീനിയർ റസിഡന്റ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്കും (ഓർത്തോപീഡിക്സ്, ഓഫ്താൽമോളജി, ഇഎൻടി) വിഭാഗങ്ങളിലായി ഒരു മാസത്തിനുള്ളിൽ നിലവിൽ വരുന്ന പ്രതീക്ഷിത ഒഴിവുകളിലേക്കും കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിനായി നവംബർ 28ന് ഇന്റർവ്യൂ നടത്തും. പ്രതിമാസം 73,500 രൂപ ഏകീകൃത ശമ്പളത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. എം.ബി.ബി.എസ് ബിരുദവും എം.ഡി/എം.എസ്/ഡിഎൻബിയും ടിസിഎംസി / കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ അനുബന്ധ രേഖകൾ സഹിതം നവംബർ 28ന് രാവിലെ 11ന് വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
വാക് ഇൻ ഇന്റർവ്യൂ
സ്നേഹധാര പദ്ധതിയിൽ മെഡിക്കൽ ഓഫീസർ, സ്പീച്ച് തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, പഞ്ചകർമ തെറാപ്പിസ്റ്റ്, തസ്തികകളിലേക്കുള്ള ഇന്റർവ്യൂ നവംബർ 26ന് നടക്കും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ രാവിലെ 10.30 നാണ് ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയം, ഭാരതീയ ചികിത്സാ വകുപ്പ്, ആരോഗ്യ ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിലോ 0471 2320988 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക. ഇമെയിൽ: [email protected].
ബി.എസ്‌സി. നഴ്‌സിംഗ് – പാരാമെഡിക്കൽ കോഴ്സുകൾ: അലോട്ട്‌മെന്റ് 27 ന്
2024-25 അദ്ധ്യയന വർഷത്തെ ബി.എസ്‌സി. നഴ്‌സിംഗ്, മറ്റ് പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും പുതിയതായി അംഗീകാരം ലഭിച്ച നഴ്‌സിംഗ് കോളേജിലേക്കും പ്രവേശനത്തിനുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് നവംബർ 27 ന് നടത്തും. www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് 26 വൈകിട്ട് 5 മണി വരെ ഓൺലൈനായി പുതുതായി കോഴ്‌സ് / കോളേജ് ഓപ്ഷനുകൾ സമർപ്പിക്കാം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കില്ല. മുൻ അലോട്ട്‌മെന്റുകൾ വഴി പ്രവേശനം നേടിയവർ പുതിയ തീയതിയിൽ കോളേജുകളിൽ നിന്നും ലഭിച്ച എൻഒസി ഓപ്ഷൻ സമർപ്പണവേളയിൽ അപ്‌ലോഡ് ചെയ്യണം. മുൻ അലോട്ട്‌മെന്റിൽ പങ്കെടുത്ത് അലോട്ട്‌മെന്റ് ലഭിച്ച് പ്രവേശനം നേടാത്തവരെ ഈ അലോട്ട്‌മെന്റിൽ പരിഗണിക്കില്ല. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസ് ഒടുക്കി അതത് കോളേജുകളിൽ നവംബർ 28 നകം പ്രവേശനം നേടേണം. ഫോൺ: 04712560363, 64.
പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകൾ : ഓപ്ഷൻ നൽകാം
സംസ്ഥാനത്തെ സർക്കാർ / സ്വാശ്രയ കോളേജുകളിലേക്ക് 2024-25 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷ സമർപ്പിച്ച് www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷാർത്ഥികൾ വെബ്‌സൈറ്റിൽക്കൂടി കോളേജ് / കോഴ്‌സ് ഓപ്ഷനുകൾ നവംബർ 27 വൈകിട്ട് 5 മണി വരെ സമർപ്പിക്കാം. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കോളേജ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഓപ്ഷനുകൾ സമർപ്പിക്കേണ്ടത്. പുതിയ കോളേജുകൾ വരുന്ന മുറയ്‌ക്ക് ഓപ്ഷൻ സമർപ്പണത്തിന് അവസരം നൽകും. ഓപ്ഷനുകൾ സമർപ്പിക്കാത്തവരെ അലോട്ട്‌മെന്റിന് പരിഗണിക്കില്ല. അപേക്ഷകർ ഓൺലൈനായി സമർപ്പിക്കുന്ന ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള ട്രയൽ അലോട്ട്‌മെന്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.
പ്രതികരിക്കാൻ ഇവിടെ എഴുതുക: