India

പാർലമെൻറിന്റെ ശീതകാലസമ്മേളനത്തിന് ഇന്ന് തുടക്കം: വഖഫ് നിയമ ഭേദഗതി ബിൽ പാസാക്കാൻ കേന്ദ്രസർക്കാർ തീരുമാനം

Published by

ന്യൂഡൽഹി: പാർലമെൻറിൻറെ ശീതകാലസമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഡിസംബർ ഇരുപത് വരെ നടക്കുന്ന ശീതകാല സമ്മേളനത്തിൽ വഖഫ് നിയമ ഭേദഗതി ബിൽ പാസാക്കാനാണ് സർക്കാർ തീരുമാനം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലടക്കം 15 സുപ്രധാന ബില്ലുകൾ ഈ സമ്മേളന കാലയളവിൽ പാർലമെന്റിലവതരിപ്പിക്കും. വയനാട്ടിലേതടക്കം രാജ്യത്തെ ഞെട്ടിച്ച ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ ഭേദഗതി ബില്ലും ഈ സമ്മേളനത്തില്‍ കൊണ്ടുവരും.

മുനമ്പം സംസ്ഥാനത്ത് ചൂടേറിയ ചര്‍ച്ചയാകുമ്പോള്‍ വഖഫ് നിയമ ഭേദഗതി ബില്‍ ചൂണ്ടിക്കാട്ടിയാണ് ശക്തമായ ഇടപെടല്‍ കേന്ദ്രം ഉറപ്പ് നല്‍കുന്നത്.വഖഫ് സ്വത്തുക്കളിലടക്കം അന്തിമ വാക്ക് ജില്ലാ കളക്ടര്‍ക്കായിരിക്കും, വഖഫ് ബോര്‍ഡിലേക്ക് അമുസ്ലീം അംഗം , വനിത പ്രാതിനിധ്യം അടക്കം ഉറപ്പ് വരുത്തുന്ന ബില്ലിനെതിരെ പ്രതിപക്ഷം വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

ജെപിസിയുടെ കാലവധി നീട്ടണമെന്നും കൂടുതല്‍ ചര്‍ച്ച വേണമെന്നുമുള്ള പ്രതിപക്ഷ ആവശ്യം തള്ളിയാണ് ബില്ലുമായി സര്‍ക്കാര്‍ മുന്‍പോട്ട് പോകുന്നത് ഒരു രാജ്യം , ഒരു തെരഞ്ഞെടുപ്പിന് പച്ചക്കൊടി കാട്ടി മുന്‍ രാഷ്‌ട്രപതി രാംനാഥ് കൊവിന്ദ് അധ്യക്ഷനായ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി കഴിഞ്ഞു. മഹാരാഷ്‌ട്രയിലെ മിന്നും ജയവും നടപടികളില്‍ ഒരു മയവും വേണ്ടെന്ന ആത്മവിശ്വാസത്തിലേക്ക് സര്‍ക്കാരിനെ എത്തിച്ചിട്ടുണ്ട് . പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞയും വൈകാതെ നടക്കും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by