മുംബൈ : മഹാരാഷ്‌ട്രയിൽ ബിജെപി വൻ വിജയം സ്വന്തമാക്കിയതിന് പിന്നാലെ ചുവട് മാറ്റി ഇസ്ലാമിക പണ്ഡിതൻ മൗലാന സജ്ജാദ് നൊമാനി . ഇന്നലെ വരെ ബിജെപിക്ക് വോട്ട് ചെയ്യരുതെന്നും . ബിജെപിക്ക് വോട്ട് ചെയ്യുന്ന മുസ്ലീങ്ങളെ ബഹിഷ്‌കരിക്കണമെന്നുമുള്ള തന്റെ പ്രസ്താവനയിൽ നിരുപാധികം മാപ്പ് പറഞ്ഞാണ് നൊമാനി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത് .
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചിലരുടെ മറുപടിയായാണ് താൻ ഇക്കാര്യം പറഞ്ഞതെന്നും നൊമാനി പറയുന്നു. ‘ അത് ഏതെങ്കിലും തരത്തിലുള്ള ഫത്‌വ ആയിരുന്നില്ല. എങ്കിലും ആരുടെയെങ്കിലും വികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവരോട് ഞാൻ ക്ഷമ ചോദിക്കുന്നു.‘ എന്നും നൊമാനി പറഞ്ഞു.
മഹാരാഷ്‌ട്രയിൽ ബിജെപി തോറ്റാൽ കേന്ദ്രസർക്കാർ വീഴുമെന്ന് ഉറപ്പാണെന്നായിരുന്നു ബിജെപിയ്‌ക്കെതിരായ പ്രസ്താവനയിൽ നൊമാനി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക