കൊച്ചി: ഡെങ്കിപ്പനി ബാധിച്ച വിദേശിയെ കൊച്ചിയിൽ മരിച്ചനിലയിൽ കണ്ടെത്തി. വിനോദ സഞ്ചാരത്തിനെത്തിയ അയർലൻഡ് പൗരനായ ഹോളവെൻകോയാണ് (74) ഫോർട്ട് കൊച്ചിയിലെ കുന്നുംപുറത്തെ ഹോം സ്റ്റേയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇയാൾക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു.
പത്ത് ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ വിനോദസഞ്ചാരത്തിനായി കൊച്ചിയിലെത്തിയത്. കേരളത്തിലെ പല സ്ഥലങ്ങളിലും വിനോദസഞ്ചാരം നടത്തിയതിനുശേഷമാണ് ഹോളവെൻകോ കൊച്ചിയിലെത്തിയതെന്നാണ് വിവരം. ഇതിനിടെ ഇയാൾക്ക് ശനിയാഴ്ച ഡെങ്കിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. ഇയാളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.
മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക