Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദ്രാവിഡപ്പാര്‍ട്ടികള്‍ക്ക് എളുപ്പം തളയ്‌ക്കാനാവില്ല തീയിലൂടെ നടക്കുന്ന ഈ കസ്തൂരിയെ

ഇന്ന് തമിഴ്നാട്ടില്‍ ഡിഎംകെ യ്‌ക്ക് എതിരെ ശബ്ദിക്കുന്ന ഏറ്റവും ശക്തമായ ശബ്ദങ്ങളില്‍ ഒന്നായ നടി കസ്തൂരിയെ വിവാദപ്രസംഗത്തിന്റെ പേരില്‍ ജയിലില്‍ അടച്ചെങ്കിലും കര്‍ശനമായ ഉപാധികളോടെ നടി കസ്തൂരി ജയിലില്‍ നിന്നും ജാമ്യം നേടി പുറത്തുവന്നിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2024, 03:23 pm IST
in India

ഇന്ന് തമിഴ്നാട്ടില്‍ ഡിഎംകെ യ്‌ക്ക് എതിരെ ശബ്ദിക്കുന്ന ഏറ്റവും ശക്തമായ ശബ്ദങ്ങളില്‍ ഒന്നായ നടി കസ്തൂരിയെ വിവാദപ്രസംഗത്തിന്റെ പേരില്‍ ജയിലില്‍ അടച്ചെങ്കിലും കര്‍ശനമായ ഉപാധികളോടെ നടി കസ്തൂരി ജയിലില്‍ നിന്നും ജാമ്യം നേടി പുറത്തുവന്നിരിക്കുകയാണ്. തങ്ങള്‍ക്കെതിരായ ശബ്ദങ്ങളെ പൊലീസിനെ ഉപയോഗിച്ച്, അതല്ലെങ്കില്‍ ഗുണ്ടകളെ ഉപയോഗിച്ച് ശക്തമായി അടിച്ചമര്‍ത്തുന്ന രീതിയാണ് ഡിഎംകെയുടേത്.

ഡിഎംകെ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന യുട്യൂബര്‍മാരായ സാവുക്കു ശങ്കര്‍, സട്ടൈ ദുരൈമുരുഗന്‍ തുടങ്ങിയവര്‍ക്കെല്ലാം ജയിലായിരുന്നു ഡിഎംകെ നല്‍കിയത്. തമിഴ്നാട്ടിലെ ഹിന്ദു മക്കള്‍ കക്ഷി എന്ന സംഘടനയുടെ യോഗത്തില്‍ നടത്തിയ പ്രസംഗത്തിലാണ് നടി കസ്തൂരിക്കെതിരെ സര്‍ക്കാര്‍ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്.

300 വര്‍ഷം മുന്‍പ് തമിഴ് രാജാക്കന്മാരുടെ അന്തപുരങ്ങളില്‍ പരിചാരകരായി വന്ന തെലുങ്കര്‍ തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു നടി കസ്തൂരിയുടെ വിവാദപ്രസംഗം. ഈ പ്രസംഗത്തില്‍ ഡിഎംകെയ്‌ക്കെതിരെയും കസ്തൂരി ആഞ്ഞടിച്ചിരുന്നു. എന്തുകൊണ്ടാണ് ഡിഎംകെ പ്രവര്‍ത്തകര്‍ സ്വയം തമിഴര്‍ എന്ന് അവകാശപ്പെടാതിരിക്കുന്നത് എന്നാണ് കസ്തൂരിയുടെ ചോദ്യം. പകരം ഡിഎംകെക്കാര്‍ തങ്ങള്‍ ദ്രവീഡിയന്മാരാണെന്നാണ് അവകാശപ്പെടുന്നത്. സ്വയം തമിഴര്‍ എന്ന് അവകാശപ്പെടാന്‍ ഡിഎംകെയ്‌ക്ക് കഴിയാത്തതിനാലാണ് ഇതെന്നും കസ്തൂരി വിമര്‍ശിക്കുന്നു. ബ്രാഹ്മണര്‍ പുറത്തുനിന്നും വന്നവരല്ലെന്നും നേരത്തെ തമിഴ്നാട്ടില്‍ ഉള്ളവരാണെന്നും കസ്തൂരി അവകാശപ്പെട്ടിരുന്നു.പൊതുവേ ഹിന്ദുത്വ കാഴ്ചപ്പാടുകള്‍ ധീരമായി പറയുന്ന നടിയാണ് കസ്തൂരി.

കസ്തൂരിയെ അറസ്റ്റ് ചെയ്യണമെന്ന് ആദ്യം ആവശ്യപ്പെട്ടത് തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണുമാണ്. തെലുങ്കരെ അപമാനിച്ചു എന്നായിരുന്നു ഇവരുടെ പരാതി.

പ്രസംഗത്തിലെ വാക്കുകള്‍ സമൂഹത്തെ ഭിന്നിക്കാനുള്ളതാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒളിവില്‍ പോയ കസ്തൂരിയ്‌ക്ക മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതും പിന്നീട് ശനിയാഴ്ച അവരെ ഹൈദരാബാദില്‍ നിന്നും പൊലീസ് കസ്റ്റഡിയില്‍ എടുത്തതും. പക്ഷെ താന്‍ ആക്രമിക്കാന്‍ ശ്രമിച്ചത് തെലുങ്കരെ അല്ലെന്നും ദ്രാവിഡര്‍ എന്ന് അവകാശപ്പെടുന്ന ബ്രാഹ്മണവിരോധികളായ ഡിഎംകെ നേതാക്കളെയാമെന്നാണ് കസ്തൂരി നല്‍കുന്ന വിശദീകരണം. ബ്രാഹ്മണര്‍ പുറത്തുനിന്നും വന്നവരല്ലെന്നും തമിഴര്‍ ആണെന്നുമാണ് കസ്തൂരി വാദിക്കുന്നത്. വ്യാജമായ ഒരു തമിഴ് സ്വത്വബോധം അവതരിപ്പിക്കുക മാത്രമാണ് ഡിഎംകെ ചെയ്യുന്നതെന്നും അവര്‍ പുറത്തുനിന്നും വന്നവരാണെന്നുമാണ് കസ്തൂരിയുടെ വാദം.

എന്തായാലും തീയിലൂടെ നടക്കാന്‍ ഇഷ്ടപ്പെടുന്ന കസ്തൂരി ഭാവിയിലും ഡിഎംകെയ്‌ക്ക് തലവേദനയാകും എന്നുറപ്പാണ്. ഇതിന് കസ്തൂരിയുടെ സമൂഹമാധ്യമപേജിലൂടെ ഒന്ന് നടന്നാല്‍ മതി. തമിഴ്നാട്ടിലെ ഓരോ പ്രശ്നങ്ങളോടും അവര്‍ തീക്ഷണതയോടെയാണ് പ്രതികരിച്ചിരിക്കുന്നത്.

ഇങ്ങിനെയൊക്കെ വിവാദപ്രസംഗം നടത്താന്‍ കസ്തൂരിയ്‌ക്ക് ധൈര്യം പകര്‍ന്നത് ഹിന്ദു മക്കള്‍ കക്ഷി നേതാവ് അര്‍ജുന്‍ സമ്പത്താണ്. അര്‍ജുന്‍ സമ്പത്ത് തീപ്പൊരി പ്രാസംഗികനും ഉറച്ച ഹൈന്ദവ നിലപാടുകളും ഉള്ള നേതാവാണ്. 1980കളില്‍ ആര്‍എസ് എസ് പ്രചാരകനായിരുന്നു. പിന്നീട് സ്വന്തം പാര്‍ട്ടി രൂപീകരിച്ചു ഹൈന്ദവ അവകാശങ്ങളാണ് പാര്‍ട്ടിയുടെ മുഖ്യ അജണ്ട. കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ നിരവധി പൊലീസ് കേസുകളുള്ള നേതാവാണ് അര്‍ജുന്‍ സമ്പത്ത്. ഹിന്ദു വിരുദ്ധപ്രസംഗം നടത്തി, തമിഴ്നാട്ടില്‍ ദ്രാവിഡ പാര്‍ട്ടികള്‍ക്ക് വിത്തുവിതച്ച തിരുവള്ളുവരുടെ പ്രതിമ കാവി ഷാളില്‍ പൊതിഞ്ഞ് വിവാദമുണ്ടാക്കിയ നേതാവും കൂടിയാണ്.

ദ്രാവിഡ രാഷ്‌ട്രീയത്തിന് തമിഴ്നാട്ടില്‍ അറുതി വരുത്താന്‍ സമയമായി എന്ന് വിളിച്ചുപറയുന്ന പാര്‍ട്ടിയാണ് ഹിന്ദു മക്കള്‍ കക്ഷിയും അതിന്റെ നേതാവ് അര്‍ജുന്‍ സമ്പത്തും. തീവ്രമായ ഹിന്ദു നിലപാടുകളുടെ പേരിലാണ് നടി കസ്തൂരി അറസ്റ്റ് ചെയ്യപ്പെട്ടത്.

ശ്രീലങ്കയ്‌ക്ക് സ്വന്തമായ കച്ചൈത്തീവില്‍ അതിക്രമിച്ചു കയറി സമരം ചെയ്തിട്ടുള്ളവരാണ് ഹിന്ദു മക്കള്‍ കക്ഷി. അതുപോലെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ജിഎസ് ടിയെ വിമര്‍ശിച്ചതിന് നടന്‍ വിജയിന്റെ സിനിമയ്‌ക്കെതിരെ തിയറ്ററുകള്‍ക്ക് മുന്‍പില്‍ സമരം ചെയ്യുകയും സ്ക്രീനുകള്‍ വലിച്ചുകീറുകയും വരെ ചെയ്തിട്ടുണ്ട് അര്‍ജുന്‍ സമ്പത്തിന്റെ നേതൃത്വത്തിലുള്ള ഹിന്ദു മക്കള്‍ കക്ഷി പ്രവര്‍ത്തകര്‍.

 

Tags: DMKBrahminskasthuriActorKasthuri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്‌നാട്ടിൽ എൻ‌ഡി‌എ സർക്കാർ അധികാരത്തിലെത്തും ! അഭിപ്രായ സർവേയിൽ ഡിഎംകെയുടെ അപ്രമാധിപത്യം കുറഞ്ഞു

India

മുൻ മുഖ്യമന്ത്രി ഒ പനീർസെൽവം ഡിഎംകെയിൽ ചേർന്നു

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

കെ.സി.വേണുഗോപാലിന്റെ കയ്യില്‍ രാഹുല്‍ ഗാന്ധി കൊടുത്തയച്ചത് മാപ്പപേക്ഷ; കത്ത് മടക്കിവെയ്‌ക്കാന്‍ കനിമൊഴിയോട് സ്റ്റാലിന്‍; നാണം കെട്ട് കോണ്‍ഗ്രസ്

India

നടൻ വിജയകാന്തിന്റെ പാർട്ടി ഡിഎംകെയുമായി സഖ്യത്തിന്; സഖ്യം തമിഴ്‌നാടിന്റെ പുരോഗതിക്കും സമൃദ്ധിക്കും സംഭാവന ചെയ്യുമെന്ന് എംകെ സ്റ്റാലിൻ

India

ഉത്തരേന്ത്യൻ ജനതയെ അപമാനിച്ച ഡിഎംകെയ്‌ക്കെതിരെ ഇൻഡി മുന്നണി എന്തുകൊണ്ട് മൗനം പാലിക്കുന്നു ? ഇക്കൂട്ടരുടെ ഹൃദയങ്ങളിൽ വെറുപ്പ് മാത്രമെന്ന് ബിജെപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.