മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
കര്‍മരംഗം തൃപ്തികരമായിരിക്കും. വിവാഹാദി മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. നല്ല വാര്‍ത്തകള്‍ കേള്‍ക്കാനും അതിലല്‍പ്പം മനസ്സമാധാനം കിട്ടാനും അവകാശമുണ്ട്. വാഗ്വാദങ്ങളില്‍ നിന്ന് കഴിയുന്നതും വിട്ടുനില്‍ക്കുന്നതാണുത്തമം. കേസുകളില്‍ വിജയം ലഭിക്കും. ഭൂമി വില്‍പ്പനയില്‍ നല്ല ലാഭം പ്രതീക്ഷിക്കാം.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
ഉദ്യോഗക്കയറ്റം കിട്ടാനും ശമ്പളവര്‍ദ്ധന ലഭിക്കാനും ഇടവരും. തൊഴില്‍ സംബന്ധമായി വിദേശയാത്ര നടത്തേണ്ടി വന്നേക്കും. എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധയോടുകൂടിയും ചിന്തിച്ചും ചെയ്യണം. തൊഴില്‍രംഗത്ത് പ്രവര്‍ത്തനം ശോഭനമായിരിക്കും. ആവശ്യമില്ലാത്ത ഭയവും മനഃപ്രയാസങ്ങളും അനുഭവപ്പെടും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
ബിസിനസ്സില്‍ സാധാരണയില്‍ അധികം വരുമാനം വര്‍ധിക്കും. കടബാധ്യത തീര്‍ക്കാനിടവരും. സന്തോഷകരമായ കുടുംബജീവിതമുണ്ടാകും. ദൂരസ്ഥലത്തുള്ളവരില്‍നിന്ന് സാമ്പത്തിക നേട്ടമുണ്ടാകും. ഉത്സവാദികാര്യങ്ങള്‍ക്കായി ധനം ചെലവഴിക്കും. ഭാര്യയുടെ ആരോഗ്യപ്രശ്‌നം പരിഹരിക്കപ്പെടും.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
എല്ലാ കാര്യങ്ങളിലും കുടുംബാംഗങ്ങളുടെ സഹകരണമുണ്ടാകും. കൃഷി സംബന്ധമായ നഷ്ടകഷ്ടങ്ങള്‍ സംഭവിച്ചെന്നു വരാം. വളരെ പ്രയാസപ്പെട്ട് നേടിയ കാര്യങ്ങള്‍ പെട്ടെന്ന് നഷ്ടപ്പെട്ട് മനസ്സ് വേദനിക്കും. കിട്ടാക്കടം തിരികെ ലഭിക്കുന്നതാണ്. ഔദ്യോഗികരംഗത്ത് സ്ഥാനക്കയറ്റം ഉണ്ടാകും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ കോഴ്‌സില്‍ ചേര്‍ന്നാല്‍ ഗുണംകിട്ടും. ജോലി സ്ഥലത്ത് ചില മാറ്റങ്ങള്‍ വരുത്തിയേക്കും. വിവാഹാദി മംഗളകര്‍മങ്ങള്‍ നടക്കും. സ്വത്ത് ഭാഗം വയ്‌ക്കാന്‍ സാധിക്കും. കുടുംബനാഥന്റെ ഇഷ്ടത്തിനനുസരിച്ച് മുന്നോട്ടു പോകേണ്ടിവരും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
വീട് സംബന്ധമായി ചില പ്രശ്‌നങ്ങള്‍ വരാനും അവ ബുദ്ധിപൂര്‍വമായി പരിഹരിക്കാനും സാധിക്കും. വാക്ക് തര്‍ക്കങ്ങളില്‍ നിന്ന് കഴിവതും ഒഴിഞ്ഞുനില്‍ക്കുന്നത് നന്നായിരിക്കും. ബിസിനസ്സിലും ഉദ്യോഗോത്തിലും പുരോഗതിയുണ്ടാകും. ഏതു കാര്യത്തിനും കാലതാമസം നേരിട്ടേക്കാം.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
കുടുംബപരമായി ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ ഒരുവിധം തീര്‍ത്ത് കിട്ടുന്നതാണ്. വിചാരിച്ച കാര്യങ്ങള്‍ തടസ്സംകൂടാതെ നടക്കും. ഭാഗ്യം വന്നുചേരും. ആരോഗ്യനില ഇടക്കിടെ മോശമായി വരും. വസ്തുവില്‍ മേല്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടും.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
ജോലിയില്‍ സസ്‌പെന്‍ഷന്‍ വരാനിടയുണ്ട്. സമൂഹത്തിന് മുന്നില്‍ അപകീര്‍ത്തിപ്പെടാന്‍ സാധ്യതയുണ്ട്. നന്മയ്‌ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് തിരിച്ചടിയുണ്ടാകും. മകന്റെ ജോലിക്കുവേണ്ടി അശ്രാന്ത പരിശ്രമം നടത്തി വിജയം കണ്ടെത്തും. വാഹനാപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെടും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
ഉദ്യോഗത്തില്‍ പ്രമോഷന്‍ ലഭിക്കും. സുഹൃത്തുക്കളുമായി തെറ്റി നില്‍ക്കാന്‍ അവസരമുണ്ടാകും. സഹായങ്ങള്‍ ലഭിച്ചേക്കാനിടയില്ല. വ്യാപാര വ്യവസായാദികളില്‍ നഷ്ടങ്ങള്‍ വന്നേക്കും. കാലിനോ നടുവിനോ ചില രോഗങ്ങള്‍ ബാധിച്ചെന്നു വരും. ഭൂമി വാങ്ങാനും, വീടുപണി തുടങ്ങാനും അവസരമുണ്ടാകും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
ജീവിതരീതിയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതാണ്. വ്യാപാരത്തിലും ബിസിനസ്സ് രംഗത്തുമുള്ളവര്‍ക്ക് അഭിവൃദ്ധി പ്രതീക്ഷിക്കാം. ഓഹരി ഇടപാടുകളില്‍ വന്‍ നഷ്ടം വരാന്‍ സാധ്യതയുണ്ട്. കൂട്ടുകാരുമായി ഉല്ലാസയാത്രകള്‍ നടത്തും. സര്‍ക്കാര്‍ നടപടികളില്‍നിന്ന് അനുകൂലമായ അനുഭവങ്ങളുണ്ടാകും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
വിദ്യാഭ്യാസകാര്യങ്ങളില്‍ തടസ്സങ്ങള്‍ നേരിടും. സുഹൃത്തുക്കളില്‍നിന്ന് സഹായം ലഭിക്കുന്നതാണ്. കടബാധ്യത പരിഹരിക്കപ്പെടും. കലാകാരന്മാര്‍ക്ക് അനുകൂല സമയമാണ്. സമൂഹത്തില്‍ പേരും പദവിയും ലഭിക്കും. ഗൃഹാന്തരീക്ഷം സുഖകരമായിരിക്കും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
ആഭരണം, വാഹനം, ഭൂമി എന്നിവ വാങ്ങാനിടയുണ്ട്. ആരോഗ്യപരമായി ദോഷമില്ലാത്ത സമയമാണ്. ശുഭവാര്‍ത്തകള്‍ കേള്‍ക്കാനിടവരും. തൊഴിലാളികള്‍ക്ക് ശമ്പള വര്‍ദ്ധന അനുവദിച്ചുകിട്ടുന്നതാണ്. മനോവ്യാധിയുള്ളവര്‍ക്ക് അല്‍പ്പം ആശ്വാസം ലഭിക്കും. ശത്രുദോഷം മാറി ജീവിത വിജയം കൈവരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക