Kerala

ഗുരുവായൂരിൽ ആനകൾക്ക് കുറി തൊടീക്കുന്നതിന് വിലക്ക്; ലംഘിച്ചാൽ പാപ്പാന്മാരിൽ നിന്ന് നഷ്ടം ഈടാക്കും, സർക്കുലർ പുറത്തിറക്കി ഡപ‍്യൂട്ടി അഡ്മിനിസ്ട്രേറ്റർ

Published by

തൃശൂർ: ആനകൾക്ക് കുറി തൊടീക്കുന്നതിന് വിലക്കേർപ്പെടുത്തി ഗുരുവായൂർ ക്ഷേത്രം. ആനയുടെ മസ്തകത്തിലും ചെവികളിലും വാലിലും ചന്ദനം, കളഭം, കുങ്കുമം എന്നിവ കൊണ്ടാണ് പാപ്പാൻമാർ കുറി തൊടാറുള്ളത്.

ആനകളെ പല നിറത്തിലുള്ള കുറി തൊടീക്കുന്നത് മൂലം നെറ്റിപട്ടത്തിൽ ചായം ഇളകി കറ പിടിക്കുന്നതായും തുണി ദ്രവിച്ച് നെറ്റിപട്ടം കേടുവരുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി പാപ്പാന്മാർക്ക് വേണ്ടി ഡപ‍്യൂട്ടി അഡ്മിനിസ്ട്രേറ്റർ 17ന് പുറത്തിറക്കിയ സർക്കുലറിലാണ് ഈ കാര‍്യം അറിയിച്ചത്.

കേടായ നെറ്റിപ്പട്ടം നന്നാക്കാൻ 10,000 മുതൽ 20,000 രൂപ വരെ ചെലവ് വരും. ഇത് ചൂണ്ടിക്കാട്ടി പാപ്പാന്മാർക്ക് നിർദേശം നൽകിയിട്ടുണ്ട്. നിർദേശം ലംഘിച്ചാൽ പാപാന്മാരിൽ നിന്ന് നഷ്ട തുക ഈടാക്കും.

ശീവേലിക്കും വിളക്കെഴുന്നള്ളിപ്പിനും ആനകളെ കുളിപ്പിച്ച് കുറിയിട്ടാണ് ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by