India

ഇരട്ട എൻജിൻ സർക്കാരിന്റെ സുരക്ഷയും ഒപ്പം പ്രധാനമന്ത്രിയുടെ നേതൃത്വവും യുപിയിൽ പാർട്ടിക്ക് തുണയായി : യോഗി ആദിത്യനാഥ്

ഉപതെരഞ്ഞെടുപ്പ് നടന്ന ഒമ്പത് സീറ്റുകളിൽ ആറിലും ബിജെപിയും സഖ്യകക്ഷിയായ ആർഎൽഡിയും വിജയം നേടിയ സാഹചര്യത്തിലാണ് അദ്ദേഹത്തിൻ്റെ പരാമർശം

Published by

ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥികൾക്ക് അനുകൂലമായ ഫലങ്ങൾ വന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിനോട് ജനങ്ങൾക്കുള്ള അചഞ്ചലമായ വിശ്വാസത്തിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന ഒമ്പത് സീറ്റുകളിൽ ആറിലും ബിജെപിയും സഖ്യകക്ഷിയായ ആർഎൽഡിയും വിജയം നേടിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

ഉത്തർപ്രദേശ് നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ ബിജെപി-എൻഡിഎയുടെ വിജയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലും മാർഗ്ഗനിർദ്ദേശത്തിലുമുള്ള ജനങ്ങളുടെ അചഞ്ചലമായ വിശ്വാസത്തിന്റെ തെളിവാണെന്ന് അദ്ദേഹം എക്സിൽ പോസ്റ്റിൽ ചെയ്തു. ഇരട്ട എൻജിൻ സർക്കാരിന്റെ സുരക്ഷ, സദ്ഭരണം, പൊതുജനക്ഷേമ നയങ്ങൾ, അർപ്പണബോധമുള്ള പ്രവർത്തകരുടെ  അശ്രാന്ത പരിശ്രമം എന്നിവയുടെ ഫലമാണ് ഈ വിജയമെന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു.

കൂടാതെ വിജയിച്ച എല്ലാ സ്ഥാനാർത്ഥികൾക്കും അഭിനന്ദനങ്ങൾ അറിയിച്ച അദ്ദേഹം നമ്മൾ ഭിന്നിച്ചാൽ വെട്ടിലാകുമെന്നും ഒറ്റക്കെട്ടായി നിന്നാൽ നമ്മൾ സുരക്ഷിതരായിരിക്കുമെന്നും ഓർമ്മിപ്പിച്ചു.

ഒമ്പത് സീറ്റുകളിൽ കുന്ദർക്കി, ഖൈർ, ഗാസിയാബാദ്, ഫുൽപൂർ, കതേഹാരി, മജവാൻ സീറ്റുകളിൽ ബിജെപിയാണ് വിജയം നേടിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക