India

യുപി ഉപതെരഞ്ഞെടുപ്പ്: ബിജെപിക്ക് മൂന്ന് നിയമസഭാ സീറ്റുകളിൽ ത്രസിപ്പിക്കുന്ന വിജയം

സിഷാമൗ, കർഹാൽ നിയമസഭാ സീറ്റുകൾ എസ്പി നിലനിർത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു

Published by

ലഖ്‌നൗ : ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ ഗാസിയാബാദ്, ഖൈർ, ഫുൽപൂർ നിയമസഭാ സീറ്റുകളിൽ ബിജെപിക്ക് തിളക്കമാർന്ന വിജയം.

ബിജെപിയുടെ ഫുൽപൂർ സ്ഥാനാർത്ഥി ദീപക് പട്ടേൽ തന്റെ എതിരാളിയും സമാജ്‌വാദി പാർട്ടി നോമിനിയുമായ എംഡി മുജ്തബ സിദ്ദിഖിയെ 11,305 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. പട്ടേലിന് ആകെ 78,289 വോട്ടുകൾ ലഭിച്ചതായി തെരഞ്ഞെടുപ്പ് വെബ്‌സൈറ്റ് കാണിക്കുന്നു.

ഗാസിയാബാദിൽ ബിജെപിയുടെ സഞ്ജീവ് ശർമ തന്റെ തൊട്ടടുത്ത എതിരാളിയും എസ്പി സ്ഥാനാർഥിയുമായ സിംഗ് രാജ് ജാതവിനെ 69,351 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. ശർമയ്‌ക്ക് ആകെ ലഭിച്ചത് 96,946 വോട്ടുകളാണ്. ഖൈറിൽ ബിജെപിയുടെ സുരേന്ദർ ദിലർ 1,00,181 വോട്ടുകൾ നേടുകയും 38,393 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എസ്പിയുടെ ചാരു കൈനെ പരാജയപ്പെടുത്തുകയും ചെയ്തു.

അതേ സമയം സിഷാമൗ, കർഹാൽ നിയമസഭാ സീറ്റുകൾ എസ്പി നിലനിർത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക