Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

സജിയുടെ മന്ത്രിസ്ഥാനം വീണ്ടും തുലാസില്‍

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
Nov 23, 2024, 07:15 am IST
in Article

ഹൈക്കോടതി വിധി ശക്തമാണ്. കീഴ്‌ക്കോടതി വിധിയും പോലീസ് അന്വേഷണ റിപ്പോര്‍ട്ടും തള്ളിയ വിധി വ്യക്തവും സ്പഷ്ടവുമാണ്. മന്ത്രിയായിരിക്കാന്‍ സജി ചെറിയാന് ഒരവകാശവുമില്ല. നേരത്തെ രാജിവച്ച അതേ സാഹചര്യം നിലനില്‍ക്കുകയാണ്. മന്ത്രിസ്ഥാനം തുലാസില്‍ തന്നെയാണിന്നും. കൃത്യമായി അന്വേഷണം നടത്താതെ തിടുക്കത്തില്‍ റിപ്പോര്‍ട്ട് നല്കിയ പോലീസ് നടപടി ആരെ പ്രീണിപ്പിക്കാനായിരുന്നു എന്ന ചോദ്യമാണുയരുന്നത്. മന്ത്രി രാജിവയ്‌ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. 2022 ല്‍ മന്ത്രിക്ക് പിന്തുണ നല്‍കിയ മുഖ്യമന്ത്രിയും സിപിഎമ്മും പിന്നീട് നിലപാട് മാറ്റി. അന്ന് രാജിവയ്‌ക്കേണ്ടേ എന്ന് ചോദിച്ചപ്പോള്‍ എന്തിന് രാജി എന്ന് മറുചോദ്യം ഉന്നയിച്ച പാര്‍ട്ടിക്ക് ഉടന്‍ മാറ്റിപ്പറയേണ്ടിവന്നു.

ജൂലായ് ആറിന് അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചു. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് ഒരു വര്‍ഷവും 47 ദിവസവും പിന്നിട്ടപ്പോഴായിരുന്നു ഭരണഘടനാ വിവാദത്തില്‍ മന്ത്രിസഭയില്‍ നിന്നുള്ള ആദ്യ രാജി. എന്നാല്‍ മന്ത്രി ഭരണഘടനയെ അവഹേളിച്ചതിനു തെളിവില്ലെന്ന പൊലീസ് റിപ്പോര്‍ട്ടും നിയമോപദേശവും അനുകൂലമായതിനെ തുടര്‍ന്ന് 182 ദിവസത്തിനു ശേഷം വീണ്ടും മന്ത്രി സ്ഥാനത്തേക്ക് സജി ചെറിയാര്‍ തിരിച്ചെത്തി.

സജി ചെറിയാന്‍ അന്ന് പറഞ്ഞ കാര്യങ്ങള്‍ ഇപ്പോഴും ഏറെ പ്രസക്തമാണ്. ”മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നിയമോപദേശം സ്വീകരിച്ചിരുന്നു. ഞാന്‍ മന്ത്രിയായി ഇരുന്നാല്‍ സ്വതന്ത്രമായ അന്വേഷണം അല്ലെങ്കില്‍ തീരുമാനം വരുന്നതിനു തടസം വരും. അതുകൊണ്ടു മന്ത്രിയെന്ന നിലയില്‍ തുടരുന്നതു ധാര്‍മികമായി ശരിയല്ല. അതുകൊണ്ട് ഞാന് രാജിവയ്‌ക്കുന്നു.” എന്നാണ് സജി ചെറിയാന്‍ അന്നു പറഞ്ഞത്. ഇതേ നിലയിലുള്ള അന്വേഷണമാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം നടക്കാന്‍ പോകുന്നത്. അപ്പോള്‍ മന്ത്രി മുമ്പു പറഞ്ഞതു പോലെയുള്ള ധാര്‍മിക പ്രശ്‌നം ഇല്ലേ എന്ന ചോദ്യമാണ് ഉയരുന്നത്. കേസ് നിലനില്‍ക്കുമ്പോള്‍ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിയോജിപ്പ് മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തിരുന്നു. ഭാവിയില്‍ ഇക്കാര്യത്തില്‍ തിരിച്ചടി ഉണ്ടായാല്‍ ഉത്തരവാദിത്തം സര്‍ക്കാരിനായിരിക്കുമെന്ന സന്ദേശം മുഖ്യമന്ത്രിക്കു നല്‍കിയ ശേഷമാണ് ഗവര്‍ണര്‍ സത്യപ്രതിജ്ഞയ്‌ക്ക് അനുമതി നല്കിയത്.
മല്ലപ്പള്ളി പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണു വിഷയം കോടതിക്കു മുന്നിലെത്തിയത്. മന്ത്രിക്കെതിരെ ഒട്ടേറെ പരാതി ലഭിച്ചെങ്കിലും പൊലീസ് അനങ്ങിയില്ല. പിന്നീടാണ് ബൈജു നോയല്‍ തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. കേസ് റജിസ്റ്റര്‍ ചെയ്യാന്‍ മജിസ്‌ട്രേറ്റ് നിര്‍ദേശിച്ചു. മന്ത്രി ഭരണഘടനയെ അവഹേളിച്ചതിനു തെളിവില്ലെന്നു പൊലീസ് റിപ്പോര്‍ട്ട് നല്‍കി. ഇതോടെ കേസ് സിബിഐയോ കര്‍ണാടക പൊലീസോ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ബൈജു നോയല്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കി. ഈ ഹര്‍ജിയില്‍ തീരുമാനമാകുന്നതു വരെ സജി ചെറിയാനു ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള പൊലീസ് റിപ്പോര്‍ട്ട് മജിസ്‌ട്രേട്ട് കോടതി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് തിരുവല്ല കോടതിയെയും സമീപിക്കുകയും ചെയ്തിരുന്നു.

ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരേ പുനരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് കേരള ഹൈക്കോടതി. മന്ത്രിക്കെതിരായ കുറ്റം നിലനില്‍ക്കില്ലെന്ന പോലീസ് റിപ്പോര്‍ട്ടും ഈ റിപ്പോര്‍ട്ട് അംഗീകരിച്ച മജിസ്‌ട്രേറ്റ് റിപ്പോര്‍ട്ടും തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. സംസ്ഥാന പോലീസ് മേധാവി, െ്രെകംബ്രാഞ്ചിലെ വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും കോടതി വ്യക്തമാക്കിയിരിക്കുകയാണിപ്പോള്‍.

‘മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരന്‍ പറഞ്ഞു തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും’.

ഇതിന്റെ മുക്കും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതിവെച്ചുവെന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശ്യം… തൊഴിലാളികളുടെ സമരം പോലും അംഗീകരിക്കാത്ത രാജ്യമാണ് ഇന്ത്യ. അതിന് കാരണം ഇന്ത്യന്‍ ഭരണഘടനയാണ്. തൊഴിലാളി ചൂഷണത്തെ അംഗീകരിക്കുന്ന ഭരണഘടന. രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളര്‍ന്ന് വരാന്‍ കാരണം ഇന്ത്യന്‍ ഭരണഘടന അവര്‍ക്ക് നല്‍കുന്ന പരിരക്ഷയാണ്. അവര്‍ക്കെതിരെ എത്രപേര്‍ക്ക് സമരം ചെയ്യാന്‍ പറ്റും.

കോടതിയും, പാര്‍ലമെന്റുമെല്ലാം മുതലാളിമാര്‍ക്കൊപ്പമാണ്. ന്യായമായ കൂലി ചോദിക്കാന്‍ പറ്റുന്നില്ല. കോടതിയില്‍ പോയാല്‍ പോലും മുതലാളിമാര്‍ക്ക് അനുകൂലമായിട്ടായിരിക്കും തീരുമാനമുണ്ടാവുക. ഇന്ന് കയ്യൂക്കുള്ളവന്‍ കാര്യക്കാരനാവുന്നത് ഭരണകൂടം അവര്‍ക്ക് അനുകൂലമാവുന്നത് കൊണ്ടാണ്. തൊഴില്‍ നിയമങ്ങള്‍ ഇല്ലാതാവുന്നത് ഈ ഭരണഘടനാ നിയമങ്ങള്‍ രാജ്യത്ത് നടപ്പിലാക്കുന്നത് കൊണ്ടാണ്. എട്ടുമണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിശ്രമം എന്നതൊക്കെ ഇല്ലാതായി. ഇവര്‍ക്ക് ഈ ഭരണഘടന സംരക്ഷണം നല്‍കുന്നുണ്ടോ? നാട്ടിലുണ്ടാകുന്ന ഏത് പ്രശ്‌നത്തിനും കാരണം തൊഴിലാളി സംഘടനകളാണ് എന്നാണ് കുറ്റപ്പെടുത്തുന്നത്. കൂലികിട്ടാത്ത കാര്യം ചോദ്യം ചെയ്ത് കോടതിയില്‍ പോയാല് ആദ്യം ചോദിക്കുന്നത് എന്തിനാണ് സമരം ചെയ്തത് എന്നാണ്…’

ഒടുവില്‍ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെ എ.കെ.ജി. സെന്ററില്‍ ചേര്‍ന്ന യോഗത്തിനൊടുവില്‍ സജി ചെറിയാന്‍ രാജിവെയ്‌ക്കട്ടെ എന്ന നിലപാടിലെത്തി. ഉന്നതമായ രാഷ്‌ട്രീയ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മന്ത്രി സ്ഥാനം രാജിവയ്‌ക്കുകയാണെന്ന് സജി ചെറിയാന്‍ പ്രഖ്യാപിച്ചു. അന്നത്തെ സാഹചര്യം ഇന്നും നിലനില്‍ക്കുന്നു. തുലാസിലായ മന്ത്രിസ്ഥാനം നിലനിര്‍ത്താന്‍ മന്ത്രിക്കാവുമോ? സംശയമാണ്.

Tags: K KunhikannanK KunjikannanUnconstitutionalSaji Cherian speech caseSaji cherian's ministry again hangs
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഇണക്കാനും പിണക്കാനും മീന്‍ തന്നെ വേണം

Article

പൊങ്ങച്ചം വിളമ്പുന്നവര്‍ പറയുന്നതെല്ലാം കള്ളം

Article

കാല്‍തൊടാന്‍ ശ്രമിച്ച് നിതീഷ്, കൈപിടിച്ച് തടഞ്ഞ് മോദി

Main Article

ബീഹാറും ‘കൈ’ വിട്ടു

Kerala

സര്‍ക്കാരിന്റെ ‘ആഗോള അയ്യപ്പ സംഗമം’ ഭരണഘടനാവിരുദ്ധം; നിയമനടപടിയുമായി ഹൈന്ദവ സംഘടനകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.