തിരുവനന്തപുരം: ഭരണ സംവിധാനങ്ങളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ ഓഡിറ്റിങ് അനിവാര്യമാണെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ പറഞ്ഞു. ഏജീസ് ഓഫീസിലെ ഒആര്‍ഒപി ഹാളില്‍ നടന്ന ഓഡിറ്റ് ദിവസ് സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ചീഫ് സെക്രട്ടറി.
ജനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളിലും പദ്ധതികളിലും വിശ്വാസ്യത നല്‍കാനും കൂടൂതല്‍ ശ്രദ്ധിക്കാനും മനസിലാക്കാനും ഓഡിറ്റിങ്ങിലൂടെ കഴിയും. ഭരണപ്രക്രിയയെ മെച്ചപ്പെടുത്തുന്നതിനായി ഓഡിറ്റിങ്ങില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തണം. സര്‍ക്കാര്‍ സ്ഥാപനങ്ങളും ഓഡിറ്റ് സ്ഥാപനങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ സുസ്ഥിരവും സുതാര്യവുമായ ഭരണസംവിധാനങ്ങള്‍ നടപ്പിലാക്കാനാകുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
ഓഡിറ്റ് അക്കൗണ്ടന്റ് ജനറല്‍ പ്രീതി എബ്രഹാം, ഓഡിറ്റ് ആന്‍ഡ് എന്‍ടൈറ്റില്‍മെന്റ് അക്കൗണ്ടന്റ് ജനറല്‍ അറ്റോര്‍വ സിന്‍ഹ, സീനിയര്‍ ഡെ. അക്കൗണ്ടന്റ് ജനറല്‍ ഡോ. ഡി. അനീഷ്, ഡെ. അക്കൗണ്ടന്റ് ജനറല്‍ ബാഷാ മുഹമ്മദ് ബി. തുടങ്ങിയവര്‍ സംസാരിച്ചു.
ഓഡിറ്റ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഏജീസ് ഓഫീസിലെ ജീവനക്കാര്‍ക്കും കുട്ടികള്‍ക്കുമായി നടന്ന മത്സരങ്ങളിലെ വിജയികള്‍ക്കുളള പുരസ്‌കാരങ്ങള്‍ ചീഫ് സെക്രട്ടറി വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക