തിരുവനന്തപുരം: പ്രശസ്ത നാടകാചാര്യന് ഓംചേരി എന്‍.എന്‍ പിള്ളയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. കേരളത്തില്‍ നിന്ന് ദീര്‍ഘകാലം വിട്ടുനിന്നിട്ടും ഓരോ ശ്വാസത്തിലും കേരളീയത നിലനിര്‍ത്തിയ സമാനതകളില്ലാത്ത സാംസ്കാരിക നായകനായിരുന്നു ഓംചേരി. ദേശീയതലത്തില്‍ മലയാളത്തിന്റെ സാംസ്കാരിക ചൈതന്യം പ്രസരിപ്പിച്ചിരുന്ന വ്യക്തിത്വമായിരുന്നു ഓംചേരിയുടേതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ പ്രതിഭാധനരായ നാടകകൃത്തുക്കളുടെ ഒന്നാം നിരയില്‍ സ്ഥാനമുള്ള വ്യക്തിയായിരുന്നു ഓംചേരി. നമ്മുടെ നാടക ഭാവുകത്വതത്തെ നവീകരിക്കുകയും പരിഷ്ക്കരിക്കുകയും ചെയ്യുന്നതില്‍ അദ്ദേഹം ചരിത്രപരമായ പങ്കാണ് വഹിച്ചത്. ഇംഗ്ലണ്ടില്‍ പോയി മാസ് കമ്യൂണിക്കേഷനില്‍ ഉന്നത ബിരുദം നേടി ഇന്ത്യയില്‍ തിരിച്ചുവന്ന വ്യക്തിയായിരുന്നു. നൂറാം വയസ്സിലും ഉണര്‍ന്നിരിക്കുന്ന ധിഷണയോടെ മാസ് കമ്യൂണിക്കേഷന്‍ രംഗത്തെ ആഗോളചലനങ്ങള്‍ മനസ്സില്‍ ഒപ്പിയെടുക്കുകയും പുതിയ തലമുറയില്‍പ്പെട്ടവര്‍ക്ക് പകര്‍ന്നുകൊടുക്കുകയും ചെയ്തുവന്നിരുന്നു അദ്ദേഹം. ബഹുമുഖ വ്യക്തിത്വം എന്ന വിശേഷണം ഇതുപോലെ ചേരുന്ന അനവധി വ്യക്തിത്വങ്ങളില്ല. മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: