ന്യൂദല്‍ഹി: കള്ളപ്രചാരണം നടത്തിയതിന് മാപ്പ് പറഞ്ഞില്ലെങ്കില്‍ 100 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ വക്കീല്‍ നോട്ടീസ്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടരി വിനോദ് താവ്ഡെ ആണ് വക്കീല്‍ നോട്ടീസ് അയച്ചത്.
രാഹുല്‍ഗാന്ധിയ്ക്കെതിരെ മാത്രമല്ല, കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് വക്താവ് സുപ്രിയ ഷ്രിനാട്ടെ എന്നിവര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. വിനോദ് താവ്ഡെയില്‍ നിന്നും മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് അഞ്ച് കോടി രൂപ പിടിച്ചെന്നും ഇത് വോട്ടര്‍മാര്‍ക്ക് കൈമാറാന്‍ കൊണ്ടുവന്നതാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു.
എന്നാല്‍ ഈ ആരോപണം നുണയാണെന്ന് പറഞ്ഞ് വിനോദ് താവ്ഡെ നിഷേധിച്ചിരുന്നു. ഈ കള്ള ആരോപണം ഉന്നയിച്ചതിനാണ് രാഹുല്‍ ഗാന്ധിയ്ക്കും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്കും സുപ്രിയ ഷ്രിനാട്ടെയ്ക്കും എതിരെ വിനോദ് താവ്ഡ് 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: