ആലപ്പുഴ: സര്‍ക്കാര്‍ കൈവിട്ടതോടെ ജില്ലയിലെ പമ്പിങ് കരാറുകാര്‍ കടുത്ത പ്രതിസന്ധിയിലായി. രണ്ടു വര്‍ഷത്തെ പമ്പിങ് സബ്സിഡി തുകയാണ് കുടിശികയായിട്ടുള്ളത്. 2022-23, 2003-24 വര്‍ഷങ്ങളിലെ കുടിശികയിനത്തില്‍ 30 കോടിയോളം രൂപയാണ് സര്‍ക്കാരില്‍നിന്നും കരാറുകാര്‍ക്ക് സബ്സിഡിയിനത്തില്‍ ലഭിക്കാനുള്ളത്. പണം കിട്ടാതായതോടെ കരാറുകാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്.
ഒരു മോട്ടോറിന് ഓരോ കൃഷിക്കും മൂന്നുലക്ഷം രൂപ വരെ ചെലവാകും. നിലമൊരുക്കല്‍ ആരംഭിക്കുമ്പോള്‍ മുതല്‍ ഓരോ കൃഷിക്കും ആറുമാസം പമ്പിങ് നടത്തേണ്ടതുണ്ട്. ഓരോ വര്‍ഷവും അറ്റകുറ്റപ്പണികള്‍, പെട്ടിമട ഉറപ്പിക്കല്‍, ഡ്രൈവര്‍ ശമ്പളം എന്നീയിനങ്ങളിലാണ് പ്രധാനമായും ചെലവുവരുന്നത്. പ്രതിമാസം ഇരുപതിനായിരം വീതം ആറുമാസം ഓരോ മോട്ടോറിനും ഡ്രൈവര്‍ ശമ്പളം നല്കണം. രണ്ടുവര്‍ഷത്തെ കുടിശികയുള്ളതിനാല്‍ ഇക്കൊല്ലത്തെ പമ്പിങ് ലേലം ബഹിഷ്‌കരിക്കാനായിരുന്നു കരാറുകാരുടെ തീരുമാനം.
എന്നാല്‍, ലേലം നടക്കുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പേ, കുടിശിക തുക നല്കുന്നതിനായി 35 കോടി അനുവദിച്ചതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വിശ്വസിച്ചാണ് കരാറുകാര്‍ വീണ്ടും ലേലത്തില്‍ പങ്കെടുത്തത്. എന്നാല്‍, അടുത്ത കൃഷി ആരംഭിച്ച് നാളിതുവരെ തുക അനുവദിച്ചിട്ടില്ല. മൂന്നു ജില്ലകള്‍ക്കായാണ് ഓരോ തവണയും സബ്സിഡി തുക സര്‍ക്കാരില്‍നിന്നും അനുവദിക്കുന്നത്.
അതിനാല്‍ തന്നെ അനുവദിക്കുന്ന തുകയുടെ മൂന്നിലൊന്നു വിഹിതം മാത്രമാണ് ആലപ്പുഴയ്‌ക്കും ലഭിക്കുന്നത്. 2018ല്‍ 500 രൂപയായിരുന്ന സബ്സിഡി തുക കായല്‍ നിലങ്ങള്‍ക്ക് 2500 ഉം പാടശേഖരങ്ങള്‍ക്ക് 1800ഉം ആയി സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍, ഈ തുക ഇനിയും ബജറ്റില്‍ വകയിരുത്താത്തതാണ് പമ്പിങ് സബ്സിഡി കുടിശികയായി തുടരുന്നതെന്നാണ് കരാറുകാര്‍ പറയുന്നത്. ഓരോ വര്‍ഷവും ബാങ്കുകളില്‍നിന്നും സ്വകാര്യവ്യക്തികളില്‍നിന്നും കടമെടുത്താണ് പമ്പിങ്ങിനുള്ള പണം കണ്ടെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക