World

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗയാനയുടെയും ബാർബഡോസിന്റെയും പരമോന്നത ദേശീയ പുരസ്കാരം

Published by

ജോര്‍ജ്ടൗണ്‍: 56 വർഷത്തിനിടെ ഗയാന സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗയാന പരമോന്നത ദേശീയ പുരസ്‌കാരമായ ദി ഓർഡർ ഓഫ് എക്‌സലൻസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കും. ബാർബഡോസ് തങ്ങളുടെ ഓണററി ഓർഡർ ഓഫ് ഫ്രീഡം ഓഫ് ബാർബഡോസും പ്രധാനമന്ത്രിക്ക് നൽകും.

പ്രധാനമന്ത്രി മോദിയെ തങ്ങളുടെ പരമോന്നത ദേശീയ ബഹുമതിയായ ഡൊമിനിക്ക അവാർഡ് ഓഫ് ഓണർ നൽകി ആദരിക്കാനുള്ള തീരുമാനം ഡൊമിനിക്ക പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ അംഗീകാരം.

കോവിഡ് -19 മഹാമാരി സമയത്ത് മോദിയുടെ സഹായവും ഇന്ത്യയും ഡൊമിനിക്കയും തമ്മിലുള്ള ബന്ധം വളർത്തിയെടുക്കുന്നതിനുള്ള അദ്ദേഹത്തിന്റെ സമർപ്പണവും അംഗീകരിച്ച് നവംബർ 14 നാണ് പ്രഖ്യാപനം. ഈ അംഗീകാരങ്ങളോടെ പ്രധാനമന്ത്രി മോദിക്ക് ലഭിച്ച അന്താരാഷ്‌ട്ര ബഹുമതികളുടെ എണ്ണം 19 ആയി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക