ഗാസ : ഗാസയിൽ ഹമാസ് ഭീകരർ കൊലപ്പെടുത്തിയ ഓരോ ഇസ്രായേലിയ്‌ക്കും 5 മില്യൺ ഡോളർ (42.18 കോടി രൂപ ) വീതം നൽകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു .ഗാസയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത് . ബുധനാഴ്‌ച്ചയാണ് അദ്ദേഹം ഗാസയിലെത്തിയത് .
ഗാസയിൽ നിന്ന് ബന്ദികളാക്കിയവരെ ഇസ്രായേൽ സൈന്യം മോചിപ്പിക്കും . ബന്ദികളുടെ കുടുംബത്തിനും 5 മില്യൺ ഡോളഎ നൽകും .അവരെ സംരക്ഷിക്കുക എന്നത് നമ്മുടെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു. ബന്ദികളെ ദ്രോഹിക്കുന്ന ഹമാസ് ഭീകരർ അതിന്റെ വില നൽകേണ്ടി വരും . ആരെയും വെറുതെ വിടില്ല .
ഹമാസിന്റെ സൈനികശേഷി ഇസ്രായേൽ സേന പൂർണ്ണമായും ഇല്ലാതാക്കി കഴിഞ്ഞു . യുദ്ധം കഴിഞ്ഞാലും പലസ്തീൻ ഭരിക്കാൻ ഹമാസിനാകില്ല . ഗാസയിൽ കാണാതായ 101 ഇസ്രായേലുകാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരും. ബന്ദികളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നവരെ വേട്ടയാടി പിടികൂടുമെന്നും നെതന്യാഹു പറഞ്ഞു.
ഇസ്രായേൽ സൈന്യത്തിന്റെ പ്രവർത്തനം നേരിട്ടറിയാനാണ് നെതന്യാഹു ഗാസയിലെത്തിയത് . പ്രതിരോധമന്ത്രിയും , സൈനിക മേധാവിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഒരു വർഷത്തിലേറെയായി ഇസ്രായേലും , ഹമാസും തമ്മിൽ നടക്കുന്ന യുദ്ധത്തിൽ ആകെ മരണം 43,972 ആയി . ഒരു ലക്ഷത്തോളം പേർക്കാണ് പരിക്കേറ്റത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: