തിരുവനന്തപുരം: അണ്ടര്‍വാല്യുവേഷന്‍ കേസുകള്‍ തീര്‍പ്പാക്കാന്‍ പുതിയ സെറ്റില്‍മെന്റ് കമ്മീഷന് രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി. 1986 മുതല്‍ 2017 മാര്‍ച്ച് വരെ ആധാരങ്ങളില്‍ വിലകുറച്ച് വച്ച് രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ ഫലപ്രദമായി തീര്‍പ്പാക്കുകയാണ് ലക്ഷ്യം. കേസുകള്‍ ഫലപ്രദമായി പരിഹരിക്കുവാന്‍ ജില്ലാ തലത്തിലും സെറ്റില്‍മെന്റ് കമ്മീഷനുകള്‍ രൂപീകരിക്കും. 2025 മാര്‍ച്ച് 31 വരെയാണ് സെറ്റില്‍മെന്റ് കമ്മീഷനുകളുടെ കാലാവധി. ഓരോ റവന്യൂ ജില്ലയിലും രജിസ്ട്രാര്‍മാര്‍ ജില്ലാ ചെയര്മാന്മാരാകും. ഒരു മാസത്തിനുള്ളില്‍ ബാക്കിയുള്ള തുക അടയ്ക്കാനായി നോട്ടീസുകള്‍ നല്‍കുകയും തീര്‍പ്പാകാത്ത കേസുകളില്‍ റവന്യൂ റിക്കവറി നടപടികളിലൂടെ തുക ഈടാക്കുകയും ചെയ്യും. സെറ്റില്‍മെന്റ് സെല്ലുകളുടെ പ്രവര്‍ത്തനവും നടപടികളിലെ പുരോഗതിയും രജിസ്ട്രേഷന് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ വിലയിരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: