വയനാട് : മുട്ടിലിലെ ഡബ്ലുഒ സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റതിനെ തുടര്‍ന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷന് എഡി എമ്മിനോട് റിപ്പോര്‍ട്ട് തേടി. ഉച്ചഭക്ഷണം തയാറാക്കുന്നത് സംബന്ധിച്ചുള്ള ചട്ടങ്ങളും മാനദണ്ഡങ്ങളും സ്കൂള്‍ അധികൃതര്‍ പാലിച്ചിട്ടില്ലെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍.
വിദ്യാലയത്തില്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കുഴല്‍ക്കിണറില്‍ നിന്നും ജൂലായ് മാസം വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ചിരുന്നു.ഇതില്‍ ഇ കോളി, കോളി ഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
ഉച്ചഭക്ഷണത്തില്‍ നിന്നും ഭക്ഷ്യ വിഷബാധയേറ്റ് 63 വിദ്യാര്‍ത്ഥികളാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഈ സാഹചര്യത്തില്‍ 25 നു ശേഷം സ്കൂള്‍ തുറന്നാല്‍ മതി എന്നാണ് സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: