India

ബിജെപി മുന്നണിയായ മഹായുതി മഹാരാഷ്‌ട്ര തുടര്‍ഭരണം നേടുമെന്ന് എബിപി എക്സിറ്റ് പോള്‍ ; 150 മുതല്‍ 170 സീറ്റുകള്‍ വരെ നേടും

Published by

മുംബൈ: 288 സീറ്റുകളുള്ള മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ 150 മുതല്‍ 170 വരെ സീറ്റുകള്‍ നേടി ബിജെപി നേതൃത്വത്തിലുള്ള മഹായുതി മുന്നണി അധികാരത്തില്‍ വരുമെന്ന് എബിപി എക്സിറ്റ് പോള്‍ സര്‍വ്വേ. ബുധനാഴ്ച വോട്ടെടുപ്പ് കഴിഞ്ഞ ഉടനെയാണ് എബിപി സര്‍വ്വേ ഫലം പുറത്തുവിട്ടത്. കേവല ഭൂരിപക്ഷത്തിന് 145 സീറ്റുകള്‍ മതിയാവും.

ബിജെപി, അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി, ഏകനാഥ് ഷിന്‍ഡേയുടെ ശിവസേനവിഭാഗം എന്നിവ ചേര്‍ന്നുള്ള മഹായുതി മുന്നണിയാണ് ഇപ്പോള്‍ മഹാരാഷ്‌ട്ര ഭരിയ്‌ക്കുന്നത്. ഈ മുന്നണി തുടര്‍ഭരണം നേടുമെന്നാണ് എബിപി സര്‍വ്വേഫലം സൂചിപ്പിക്കുന്നത്.

മഹായുതി മുന്നണിയെ എതിര്‍ക്കുന്ന കോണ്‍ഗ്രസ്, ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി എന്നിവര്‍ ചേര്‍ന്നുള്ള മഹാ വികാസ് അഘാഡി 110 മുതല്‍ 130 സീറ്റുകളാണ് നേടുക. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി നെടുകെ പിളര്‍ന്നതിന് ശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. അതുപോലെ ശിവസേന ഏക് നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലും രണ്ടായി പിളര്‍ന്നതിന് ശേഷവും നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. അതിനാല്‍ ഇക്കുറി മഹാരാഷ്‌ട്രയില്‍ ആവേശം കൂടുതലായിരുന്നു.

;

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക