സ്റ്റോക്ക് ഹോം: വാഴപ്പഴത്തെ പേടിക്കുന്ന സ്വീഡനിലെ മന്ത്രി വാര്‍ത്തകളില്‍ നിറയുന്നു. സ്വീഡനിലെ ലിംഗസമത്വ മന്ത്രി പൗളിനോ ബ്രാന്റ് ബര്‍ഗിനാണ് ബനാനയോട് ഭയം.
തന്റെ ഔദ്യോഗിക പരിപാടികളില്‍ അവര്‍ വാഴപ്പഴം നിരോധിച്ചത് വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ഔദ്യോഗിക കൂടിക്കാഴ്ചകളില്‍ ബനാന വേണ്ടെന്ന് മന്ത്രി സൂചിപ്പിച്ച ഇമെയിലുകള്‍ ഒരു മാധ്യമം ഈയിടെ പുറത്തുവിട്ടതോടെയാണ് പുറം ലോകം അറിഞ്ഞത്.
എന്തെങ്കിലും ഒരു കാര്യത്തോടെ ഭയമുണ്ടെങ്കില്‍ ഇംഗ്ലീഷില്‍ അതിനെ ഫോബിയ എന്നാണ് വിളിക്കുന്നത്. സ്വീഡിഷ് മന്ത്രിയുടെ ഈ ബനാന ഫോബിയ വലിയ ചര്‍ച്ചാവിഷയമാണ് ലോകമെങ്ങും. നേന്ത്രപ്പഴം അടുത്തെത്തിയാല്‍ ബനാനഫോബിയ ഉള്ള ആള്‍ക്ക് ഛര്‍ദ്ദിയും ഉല്‍ക്കണ്ഠയും ഉണ്ടാകും. അതു തന്നെയാണ് സ്വീഡനിലെ ഈ വനിതാ മന്ത്രിയ്ക്കും അനുഭവപ്പെടുന്നത്. കഠിന മായി അധ്വാനിക്കുന്ന മന്ത്രിയെ ബനാനയെ ഭയമുണ്ടെന്ന കാരണത്താല്‍ പരിഹസിച്ച് ഇല്ലാതാക്കരുതെന്നാണ് സ്വീഡിഷ് പ്രധാനമന്ത്രി ഉള്‍ഫ് ക്രെയ്സ്റ്റേഴ്സൊന് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: