ലക്നൗ : ഉത്തർപ്രദേശിലെ സംഭാലിലുള്ള ജുമാ മസ്ജിദിൽ കോടതി ഉത്തരവ് പ്രകാരം സർവേ നടത്താൻ എത്തിയവരെ തടയാൻ ശ്രമിച്ച് തീവ്ര ഇസ്ലാമിസ്റ്റുകൾ . കോടതി ഉത്തരവിനെ കുറിച്ച് അറിഞ്ഞ് സ്ഥലത്തെത്തിയ ഇവർ ജുമാ മസ്ജിദിന് ചുറ്റും തടിച്ചുകൂടി മതപരമായ മുദ്രാവാക്യങ്ങൾ ഉയർത്തുകയായിരുന്നു. കോടതി നിർദേശിച്ച സർവേയ്‌ക്ക് എത്തിയ അഡ്വക്കേറ്റ് കമ്മീഷണർക്ക് കനത്ത പോലീസ് സന്നാഹം ഉണ്ടായിരുന്നു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ ക്രമസമാധാനപാലനത്തിന് കൂടുതൽ പോലീസ് സേനയെ വിന്യസിച്ചു.
നിരവധി മുസ്ലീം കടയുടമകൾ തങ്ങളുടെ വ്യാപാരസ്ഥാപനങ്ങൾ അടച്ച് ജുമാമസ്ജിദിലേക്ക് ഓടിക്കയറി. ഒടുവിൽ വർഗീയ സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുന്ന ആരെയും വെറുതെ വിടരുതെന്ന സർക്കാർ ഉത്തരവ് ഉണ്ടെന്നും , കർശന നടപടി ഉണ്ടാകുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി .സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കിംവദന്തികളിലോ പ്രകോപനപരമായ സന്ദേശങ്ങളിലോ വിശ്വസിക്കരുതെന്ന് പ്രദേശവാസികളോട് ഭരണകൂടം അഭ്യർത്ഥിക്കുകയും ചെയ്തു.
പിന്നാലെ പോലീസ് സൂപ്രണ്ട് കൃഷ്ണ കുമാർ വിഷ്‌ണോയി സ്ഥലത്തെത്തി ജനക്കൂട്ടത്തെ നിയന്ത്രിച്ചു.സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സംഭാൽ കോട്വാലി, നഖസ, ഹയത്‌നഗർ, കൈലാദേവി, ഹസ്രത് നഗർ ഗാധി, അസ്മോലി എന്നിവയുൾപ്പെടെ ആറ് പോലീസ് സ്റ്റേഷനുകളിൽ നിന്ന് അധിക പോലീസ് സേനയെ വിന്യസിച്ചു. കോടതി കമ്മീഷണർ രമേഷ് ചന്ദ്ര രാഘവ്, ജില്ലാ മജിസ്‌ട്രേറ്റ് ഡോ. രാജേന്ദ്ര പെൻസിയ, എസ്‌പി കൃഷ്ണ കുമാർ വിഷ്‌ണോയ്, എസ്‌ഡിഎം വന്ദന മിശ്ര, എന്നിവർ രണ്ട് മണിക്കൂർ സർവേ പൂർത്തിയാക്കി പുറത്തിറങ്ങിയതോടെ സ്ഥിതിഗതികൾ ശാന്തമായി.
സംബാലിലെ ജുമാമസ്ജിദ് ഹിന്ദു ക്ഷേത്രം ആയിരുന്നുവെന്നും , ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) ഈ പ്രദേശത്തെ സംരക്ഷിത സ്മാരകമായി തരംതിരിച്ചിട്ടുണ്ടെന്നും കാട്ടി മഹന്ത് ഋഷി രാജ്, കാശി വിശ്വനാഥ ക്ഷേത്ര കേസിൽ ഉൾപ്പെട്ട പ്രശസ്ത അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ എന്നിവരാണ് ഹർജി സമർപ്പിച്ചത്. 1529-ൽ മുഗൾ ചക്രവർത്തി ബാബർ നശിപ്പിച്ച ഹരി ഹർ മന്ദിറിന്റെ സ്ഥലത്താണ് പള്ളി പണിതതെന്നും ജെയിൻ വാദിച്ചു.
ജുമാമസ്ജിദിനെക്കുറിച്ചുള്ള സർവേ റിപ്പോർട്ട് ഒരാഴ്ചയ്‌ക്കകം സമർപ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക