India

പ്രധാനമന്ത്രിയുടെ പ്രചോദനം ! ഉജ്ജയിനിൽ മെഡിസിറ്റി നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ്

Published by

ഭോപ്പാൽ : മെഡിക്കൽ വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ തുടങ്ങിയ മേഖലകളെ സംസ്ഥാന സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. ഇതിന് മുതൽക്കൂട്ടെന്നോണം ഉജ്ജയിൻ ജില്ലയിൽ മെഡിസിറ്റി നിർമ്മിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി മോദി നൽകിയ മെഡിസിറ്റി എന്ന പുതിയ ആശയത്തിന് ചുവടു പിടിച്ചാണ് പുത്തൻ പദ്ധതി സർക്കാർ മുന്നോട്ട് വയ്‌ക്കുന്നത്. ഉജ്ജയിനിലെ നിർദിഷ്ട മെഡിസിറ്റിയിൽ നഴ്‌സിംഗ്, പാരാമെഡിക്കൽ സേവനങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ, ഡോക്ടർമാർ, സ്പെഷ്യലിസ്റ്റുകൾ, ജീവനക്കാർ എന്നിവർക്കുള്ള താമസസൗകര്യങ്ങൾ എന്നിവയ്‌ക്കൊപ്പം ഒരു മെഡിക്കൽ കോളേജും ഉൾപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആയുഷ് വകുപ്പിലൂടെ മെഡിക്കൽ സേവനങ്ങളിൽ വ്യത്യസ്തമായ ഒരു ആശയം രാജ്യത്തുണ്ടായി. കഴിഞ്ഞ 20 വർഷമായി മധ്യപ്രദേശ് സർക്കാർ മെഡിക്കൽ മേഖലയിൽ വിപ്ലവകരമായ ചുവടുവയ്‌പ്പുകൾ നടത്തിയെന്ന് മുഖ്യമന്ത്രി യാദവ് പറഞ്ഞു.

കൂടാതെ നിലവിൽ സർക്കാർ തലത്തിൽ 17 മെഡിക്കൽ കോളേജുകളുണ്ടെന്നും സംസ്ഥാനത്ത് എട്ട് കോളേജുകൾ കൂടി ഉടൻ നിർമ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക