India

ഗയാന സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; 56 വർഷത്തിനുശേഷം തെക്കേ അമേരിക്കൻ രാജ്യത്തേക്കുള്ള സന്ദര്‍ശനം

56 വർഷത്തിനുശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി തെക്കേ അമേരിക്കൻ രാജ്യത്തേക്ക് നടത്തുന്ന ആദ്യ സന്ദർശനം കൂടിയാണിത്

Published by

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഗയാനയിലെത്തി, 56 വർഷത്തിനുശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി തെക്കേ അമേരിക്കൻ രാജ്യത്തേക്ക് നടത്തുന്ന ആദ്യ സന്ദർശനം കൂടിയാണിത്. ജോർജ്ജ്ടൗൺ വിമാനത്താവളത്തിൽ ഗയാന പ്രസിഡൻ്റ് മുഹമ്മദ് ഇർഫാൻ അലിയും കാബിനറ്റ് മന്ത്രിമാരും ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു.

ജോർജ്ജ്ടൗണിൽ പ്രധാനമന്ത്രി മോദിക്ക് ആചാരപരമായ സ്വീകരണവും ഗാർഡ് ഓഫ് ഓണറും നൽകി, ഗയാന പാർലമെൻ്റിന്റെ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ ഒരുങ്ങുകയാണ് മോദി. കരീബിയൻ പങ്കാളി രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾക്കൊപ്പം രണ്ടാമത് ഇന്ത്യ-കാരികോം ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും . ഗയാന പ്രസിഡൻ്റ് ഇർഫാൻ അലിയുടെ ക്ഷണപ്രകാരം നടത്തിയ സന്ദർശനം , ഇന്ത്യയും ഗയാനയും തമ്മിലുള്ള ബന്ധം ശക്തമാക്കും.

ആരോഗ്യം, കണക്റ്റിവിറ്റി, പുനരുപയോഗ ഊര്‍ജം, പ്രതിരോധം എന്നിവയുൾപ്പെടെ വിവിധ മേഖലകളില്‍ ഇന്ത്യയും ഗയാനയും ദീര്‍ഘകാല വികസന പങ്കാളിത്തം പങ്കിടുന്നു. ഐടിഇസി പദ്ധതിക്കു കീഴില്‍ ഇന്ത്യയിലെ 800 ഗയാനീസ് പ്രൊഫണലുകള്‍ക്ക് പരിശീലനം, ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്സും എഞ്ചിനീയേഴ്സും ചേര്‍ന്ന് നിര്‍മിച്ച കടലിലൂടെ സഞ്ചരിക്കുന്ന ഫെറി ഡെലിവറി, ക്രെഡിറ്റ് ലൈനില്‍ രണ്ട് എച്ച്എഎല്‍ 228 വിമാനങ്ങള്‍, 30000 തദ്ദേശീയ കുടുംബങ്ങള്‍ക്ക് സൗരോര്‍ജ വിളക്കുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി അംഗീകരിക്കപ്പെട്ട ഗയാന, ഹൈഡ്രോകാര്‍ബണുകള്‍, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, പ്രതിരോധം എന്നിവയില്‍ സഹകരിക്കാനുള്ള അവസരങ്ങള്‍ അവതരിപ്പിക്കുന്നു. ഈ സാധ്യതകള്‍ ആരായുന്നതിനും ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കുന്നതിനുമായി സന്ദര്‍ശനവേളയില്‍ മോദി പ്രസിഡന്റ് അലിയുമായി പ്രതിനിധിതല ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by