ന്യൂദല്‍ഹി: ലോക്മന്ഥന്‍ 2024ന്, തെലങ്കാനയിലെ ഭാഗ്യനഗറില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം അധ്യക്ഷന്‍ കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡിയും പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാറും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 21 മുതല്‍ 24 വരെ നടക്കുന്ന ലോക്മന്ഥന്‍ ഭാരതീയ കലകളുടെയും ചിന്തകളുടെയും സംഗമവേദിയാകും. ഭാരതീയ സംസ്‌കാരത്തിന്റെ ഏറ്റവും വലിയ ആഘോഷമാണ് ലോക്മന്ഥനെന്ന് ജെ. നന്ദകുമാര്‍ പറഞ്ഞു.
രാഷ്‌ട്രപതി ദ്രൗപദി മുര്‍മു 22ന് രാവിലെ 9.30ന് ശില്‍പ കലാവേദികയില്‍ ലോക്മന്ഥന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഇതിന് മുന്നോടിയായി പ്രദര്‍ശനത്തിന്റെയും സാംസ്‌കോരികോത്സവത്തിന്റെയും ഉദ്ഘാടനം നാളെ മുന്‍ ഉപരാഷ്‌ട്രപതി എം. വെങ്കയ്യനായിഡു നിര്‍വഹിക്കും. 24ന് സമാപന സമ്മേളനത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മുഖ്യപ്രഭാഷണം നടത്തും. കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍, സാംസ്‌കാരികമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്ത് എന്നിവരും പങ്കെടുക്കും. വിവിധ സെഷനുകളിലായി തെലങ്കാന ഗവര്‍ണര്‍ ജിഷ്ണു ദേവ് വര്‍മ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തുടങ്ങിയവരും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക