India

അസമിലെ കരിംഗഞ്ച് ജില്ല ഇനി മുതൽ ശ്രീഭൂമി : പേര് മാറ്റി ഹിമന്ത ബിശ്വശർമ്മ ; നിറവേറിയത് രവീന്ദ്രനാഥ് ടാഗോറിന്റെ ഇഷ്ടം

Published by

ഗുവാഹത്തി ; അസമിലെ കരിംഗഞ്ച് ജില്ല ഇനി മുതൽ ശ്രീഭൂമി . ജില്ലയുടെ പേര് മാറ്റാനുള്ള തീരുമാനത്തിന് മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശർമയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി .

ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ജില്ലയാണിത് . “100 വർഷങ്ങൾക്ക് മുമ്പ് കവിഗുരു രവീന്ദ്രനാഥ ടാഗോർ അസമിലെ ഇന്നത്തെ കരിംഗഞ്ച് ജില്ലയെ ‘ശ്രീ ഭൂമി’ എന്നാണ് വിശേഷിപ്പിച്ചത് – ലക്ഷ്മി മാതാവിന്റെ നാട്. ഇന്ന് അസം മന്ത്രിസഭ നമ്മുടെ ജനങ്ങളുടെ ഈ ദീർഘകാല ആവശ്യം നിറവേറ്റി.“ എന്നാണ് പേര് മാറ്റത്തെ കുറിച്ച് ഹിമന്ത ബിശ്വ ശർമ്മ എക്സിൽ കുറിച്ചത് .

. ചരിത്രപരമായ പരാമർശമോ നിഘണ്ടു അർത്ഥമോ ഇല്ലാത്ത സ്ഥലങ്ങളുടെ പേരുകൾ ഞങ്ങൾ ക്രമേണ മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘കരിംഗഞ്ച്’ എന്ന വാക്ക് അസമീസ് , ബംഗാളി നിഘണ്ടുവുകളിൽ ഇല്ല. സ്ഥലപ്പേരുകൾക്ക് സാധാരണയായി ഭാഷാപരമായ അർത്ഥങ്ങളുണ്ട്, ബാർപേട്ടയിലെ ഭാസോണി ചൗക്ക് പോലെയുള്ള നിരവധി ഗ്രാമങ്ങളുടേതുൾപ്പെടെ അത്തരം പല പേരുകളും ഇതിനകം പരിഷ്‌ക്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.അസാമീസ്, ബംഗാളി നിഘണ്ടുക്കളിൽ ശ്രീഭൂമി എന്ന വാക്കിന് പ്രാധാന്യമുണ്ടെന്നും പ്രദേശത്തിന്റെ പൈതൃകവുമായി പൊരുത്തപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.

1919-ൽ സിയാറ്റിൽ സന്ദർശിച്ചപ്പോൾ ടാഗോർ ഈ പ്രദേശത്തെ ‘സുന്ദരി ശ്രീഭൂമി’ എന്ന് വിളിച്ചിരുന്നു. ഒരുകാലത്ത് അസമിന്റെ ഭാഗമായിരുന്നു സിയാലെ. അത് ഇപ്പോൾ ബംഗ്ലാദേശിലാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by