തിരുവനന്തപുരം: സന്ദീപ് വാര്യരെ ബിജെപിയില്‍ നിന്നും ചാടിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മട്ടാഞ്ചേരി മാഫിയയാണെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. സന്ദീപ് വാര്യരെ ബിജെപിയില്‍ നിന്നും ചാടിച്ചതിന് പിന്നില്‍ കൃത്യമായ ഒരു ഗൂഢാലോചനയുണ്ടെന്നാണ് കരുതുന്നതെന്നും സന്ദീപ് വാചസ്പതി പറഞ്ഞു.
മട്ടാഞ്ചേരി മാഫിയ എന്ന പേരില്‍ അറിയപ്പെടുന്ന മലയാള സിനിമയിലെ ഒരു പ്രത്യേക വിഭാഗം ഇതിന് പിന്നിലുണ്ട്. അദ്ദേഹം ഇതിന് മുന്‍പ് അദ്ദേഹം സിനിമയില്‍ ആര്‍ക്കൊക്കെവേണ്ടി അദ്ദേഹം ഇടപെട്ടു? എന്താണ് സന്ദീപ് വാര്യര്‍ക്ക് സിനിമയുമായുള്ള ബന്ധം?- സന്ദീപ് വാചസ്പതി ചോദിക്കുന്നു.
പെട്ടെന്ന് ഒരു ദിവസം സുധാകരനും മുരളീധരനും വി.ഡി. സതീശനുമൊക്കെ സന്ദീപ് വാര്യര്‍ക്ക് അടുത്ത ആളുകളായി മാറുന്നു എന്നതില്‍ സ്വാഭാവികത തോന്നുന്നില്ല. ഇത് കുറച്ചുകാലമായി നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ്. ഇദ്ദേഹത്തിന്റെ പോക്കിനെക്കുറിച്ചുള്ള ചില മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ അദ്ദേഹത്തെ പല കാര്യങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തിയത്.. സന്ദീപ് വാചസ്പതി പറയുന്നു.
കടല്‍, ആന, മുരളീധരന്‍ എന്നൊക്കെ പറയേണ്ടിവന്നത് വയറ്റുപ്പിഴപ്പിന്റെ രാഷ്‌ട്രീയമാണ്. ഇങ്ങിനെ പറയുമ്പോള്‍ ആത്മവഞ്ചന തോന്നാതിരിക്കുന്നതിന് കാരണം അയാള്‍ ബിജെപിയില്‍ നില്‍ക്കുമ്പോഴും ഇതേ
സന്ദീപ് വാര്യര്‍ പുറത്തുപോകാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല എന്നാണ് സംസ്ഥാനപ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ പറഞ്ഞത്. സംഘടനയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അദ്ദേഹം ചെയ്ത കുഴപ്പങ്ങളൊന്നും ഞങ്ങള്‍ പുറത്തുപറഞ്ഞിട്ടില്ല. അങ്ങിനെ പറയേണ്ടതില്ല എന്നാണ് ഞങ്ങളുടെ തീരുമാനം. ഇപ്പോഴത്തെ യജമാനന്‍മാരെ സന്തോഷിപ്പിക്കാന്‍ അദ്ദേഹത്തിന് വേഷം കെട്ടേണ്ടി വന്നിരിയ്‌ക്കാം. – സന്ദീപ് വാചസ്പതി അഭിപ്രായപ്പെട്ടു.
ബിജെപി വിട്ടശേഷം അദ്ദേഹം നടത്തിയ വാര്‍ത്താസമ്മേളനം കണ്ടപ്പോള്‍ ഉദരനിമിത്തം ബഹുകൃത വേഷം എന്നാണ് തോന്നിയത്. നായ് വേഷമണിഞ്ഞാല്‍ അവിടെ കുരയ്‌ക്കേണ്ടി വരുമായിരിക്കും. – സന്ദീപ് വാചസ്പതി പറയുന്നു
എങ്ങിനെയാണ് ആത്മാര്‍ത്ഥതയില്ലാതെ ഒരാള്‍ പറയുമ്പോള്‍ അത് ജനം വിശ്വസിക്കുമോ? ഇന്നലെ വരെ ഞാന്‍ പറഞ്ഞത് ശരിയല്ല എന്ന് സന്ദീപ് വാര്യര്‍ പറഞ്ഞാല്‍ അത് ഇരട്ടത്താപ്പായി തന്നെയാണ് ജനം കാണുക. – സന്ദീപ് വാചസ്പതി പറയുന്നു.
ഈ രാജ്യത്ത് പിളരാത്ത ഏക പാര്‍ട്ടി ബിജെപിയാണ്. ഏതെങ്കിലും ഒരു വ്യക്തി പോയതുകൊണ്ട് ബിജെപിയ്‌ക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടത് പക്ഷ ക്യാമ്പില്‍ നിന്നും യുഡിഎഫ് ക്യാമ്പില്‍ നിന്നും ഒരു ക്രോസ് വോട്ടിംഗ് ബിജെപിയ്‌ക്ക് അനുകൂലമായിരിക്കുമെന്ന് കരുതുന്നു. ഞങ്ങള്‍ കുടുംബവാഴ്ചയ്‌ക്കെതിരെയാണ് പോരാടുന്നത്. പാലക്കാടിനോട് ഇരുമുന്നണികളും മാറിമാറി ചെയ്ത ദ്രോഹങ്ങള്‍ ഏറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക