Kottayam

ശബരിമല മണ്ഡല മകര വിളക്ക് മഹോത്സവം : കാനന പാതയില്‍ സമയക്രമം ഏര്‍പ്പെടുത്തി

Published by

തൊടുപുഴ: ശബരിമല മണ്ഡല മകര വിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് കാനന പാതയിലൂടെ തീര്‍ത്ഥാടകരുടെ സഞ്ചാരത്തിന് സമയ ക്രമീകരണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. തീര്‍ത്ഥാടകരുടെ സുരക്ഷിതവും സുഗമവുമായ യാത്രാ സൗകര്യം കണക്കിലെടുത്താണ് തീര്‍ത്ഥാടകരുടെ സഞ്ചാരത്തിന് സമയക്രമീകരണം .
സത്രം- രാവിലെ 7.00 മുതല്‍ ഉച്ചയ്‌ക്ക് 1.00 വരെ, അഴുതക്കടവ് – രാവിലെ 7.00 മുതല്‍ ഉച്ചയ്‌ക്ക് 2.30 വരെ, മുക്കുഴി- രാവിലെ 7.00 മുതല്‍ ഉച്ചയ്‌ക്ക് 3.00 വരെ, ശബരിമലയില്‍ നിന്ന് സത്രം (തിരികെ വരുന്നത്) – രാവിലെ 8.00 മുതല്‍ 11.00 വരെ എന്ന രീതിയിലാണ് സമയക്രമം.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by