ആരാണ് ആന്‍റണി തട്ടില്‍? 15 വര്‍ഷമായി കീര്‍ത്തി സുരേഷുമായി അകലം പാലിച്ചു നിന്ന ബിസിനസുകാരന്‍ എന്ന് ഗോസിപ്

നടി കീര്‍ത്തി സുരേഷിനെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന് വീണ്ടും ഗോസിപ്പ് പരക്കുകയാണ്. നേരത്തെയും കീര്‍ത്തി സുരേഷിനെക്കുറിച്ച് ഗോസിപ്പുകള്‍ ഉയര്‍ന്നപ്പോള്‍ കുടുംബം പ്രഖ്യാപിക്കാത്തിടത്തോളം അത് സത്യമായി എടുക്കരുതെന്ന് കീര്‍ത്തി സുരേഷിന്‍റെ അച്ഛന്‍ സുരേഷ് കുമാര്‍ പ്രഖ്യാപിച്ചിരുന്നു.

Published by

തിരുവനന്തപുരം : നടി കീര്‍ത്തി സുരേഷിനെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന് വീണ്ടും ഗോസിപ്പ് പരക്കുകയാണ്. നേരത്തെയും കീര്‍ത്തി സുരേഷിനെക്കുറിച്ച് ഗോസിപ്പുകള്‍ ഉയര്‍ന്നപ്പോള്‍ കുടുംബം പ്രഖ്യാപിക്കാത്തിടത്തോളം അത് സത്യമായി എടുക്കരുതെന്ന് കീര്‍ത്തി സുരേഷിന്റെ അച്ഛന്‍ സുരേഷ് കുമാര്‍ പ്രഖ്യാപിച്ചിരുന്നു.

ഇപ്പോഴിതാ വീണ്ടും കീര്‍ത്തി സുരേഷിനെ ആന്‍റണി തട്ടില്‍ എന്ന യുവാവ് വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പരക്കുകയാണ്. അമ്മ മേനക സുരേഷോ അച്ഛന്‍ സുരേഷ് കുമാറോ മകള്‍ കീര്‍ത്തി സുരേഷിന്റെ വിവാഹത്തെക്കുറിച്ച് മൗനം പാലിക്കുമ്പോഴാണ് മാധ്യമങ്ങളില്‍ ഇരുവരും വിവാഹം ചെയ്യാന്‍ പോകുന്നതായുള്ള വാര്‍ത്ത പരക്കുന്നത്.

ഡിസംബര്‍ രണ്ടാം വാരത്തില്‍ ഗോവയില്‍ വെച്ച് ഇരുവരും വിവാഹിതരാകും എന്ന വാര്‍ത്ത പരക്കുമ്പോള്‍ ആരാണ് ആന്‍റണി തട്ടില്‍ എന്ന ചോദ്യം ഉയരുകയാണ്. കീര്‍ത്തി സുരേഷുമായി നല്ല അകലം പാലിച്ചു നില്‍ക്കുന്ന ആന്‍റണി തട്ടില്‍ ഒരു ബിസിനസുകാരന്‍ ആണെന്നാണ് വാര്‍ത്ത.

ഇത്രയും കാലം ഇയാള്‍ കീര്‍ത്തി സുരേഷുമായുള്ള അടുപ്പം ചോരാതെ നിലനിര്‍ത്തി എന്നത് തന്നെയാണ് ആന്‍റണി തട്ടിലിന്റെ പ്രത്യേകത. ദുബായില്‍ പല ബിസിനസുകളും ഉള്ള വ്യക്തിയാണ് ആന്‍റണി തട്ടില്‍ എന്ന് പറയുന്നു.. ചെന്നൈയില്‍ റിസോര്‍ട്ട് ശൃംഖലകളും മറ്റും ഉണ്ട്. കൊച്ചിയിലും റിസോര്‍ട്ടുണ്ട്. 15 വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം ചെയ്യാന്‍ പോകുന്നുവെന്നാണ് പറയുന്നത്.

വരുണ്‍ ധവാനുമായി ചേര്‍ന്ന് കീര്‍ത്തി സുരേഷിന്റെ പുതിയ ഹിന്ദി സിനിമ ബേബി ജോണ്‍ വരാനിരിക്കെയാണ് വീണ്ടും വിവാഹത്തെക്കുറിച്ചുള്ള ഗോസിപ്പുകള്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക