മുംബൈ: ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്കിനും ആമസോണിന്റെ കൂയിപറിനും സാറ്റലൈറ്റ് സ്പെക്ട്രം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് മുകേഷ് അംബാനി ടെലികോം മന്ത്രിക്ക് കത്ത് നല്‍കിയിരിക്കുകയാണ് തിങ്കളാഴ്ച. എന്തുകൊണ്ടാണ് മൊബൈല്‍ സേവനകമ്പനികളായ ജിയോയും എയര്‍ടെലും വോഡഫോണും ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്കിനെ ഭയപ്പെടുന്നത്? അംബാനിയും സുനില്‍ മിത്തലും ബിര്‍ളയും ഒരേ സ്വരത്തില്‍ സ്റ്റാര്‍ലിങ്കിന് സാറ്റലൈറ്റ് സ്പെക്ട്രം നല്‍കരുതെന്ന് ടെലികോം മന്ത്രിയ്ക്ക് അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. എന്തുകൊണ്ട്?
ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹം (സാറ്റലൈറ്റ്) വഴി ഇന്റര്‍നെറ്റ് സേവനം നല്കാന് പോകുന്ന കമ്പനിയാണ്. സാറ്റലൈറ്റില്‍ നിന്നും നേരിട്ട് മൊബൈലുകളിലേക്കായിരിക്കും ഇന്റര്‍നെറ്റ് കണക്ഷന് നല്‍കുക. അപ്പോള്‍ തടസ്സമില്ലാത്ത, മുറിയാത്ത, അതിവേഗ ഇന്റര്‍നറ്റ് ആയിരിക്കും ലഭിക്കുക.
സ്റ്റാര്‍ലിങ്കിന് മൊബൈലിലേക്ക് ഇന്റര്‍ നെറ്റ് കണക്ഷന് നല്കാന് ടവറുകളോ സിഗ്നലുകളോ ആവശ്യമില്ല. അതിനര്‍ത്ഥം ടവറുകള്‍ ഇല്ലാത്ത കുഗ്രാമങ്ങളില്‍ വരെ അനര്‍ഗ്ഗളം പ്രവഹിക്കുന്ന ഇന്റര്‍നെറ്റ്.മൊബൈല്‍ ഫോണുകളില്‍ ലഭിക്കും. മൊബൈല്‍ ഇന്റര്‍നെറ്റിന്റെ കളി മാറ്റുന്ന ചുവടാണ് ഇലോണ്‍ മസ്ക് ഇന്ത്യയില്‍ സ്റ്റാര്‍ ലിങ്കിലൂടെ വെയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: