ന്യൂദല്‍ഹി: ഇന്ത്യയുടെ സമുദ്രാതിര്‍ത്തിക്കകത്തു കയറി ഇന്ത്യയിലെ മത്സ്യത്തൊഴിലാളികളെ പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ച പാകിസ്ഥാന് കപ്പലില്‍ നിന്നും സാഹസികമായി അവരെ രക്ഷിച്ച് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പല്‍. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ഏഴ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ അഗ്രിം പാക് കപ്പല്‍ നുസ്രത്തില്‍ നിന്നും രക്ഷിച്ചത്.
Indian Coast Guard (ICG) ship successfully rescued seven Indian fishermen on 17 Nov 24, apprehended by a Pakistan Maritime Security Agency (PMSA) ship near the India-Pakistan Maritime Boundary. Despite efforts by the PMSA ship to retreat, ICG Ship intercepted PMSA ship and… pic.twitter.com/YA05cNu0y2
— ANI (@ANI) November 18, 2024
പാകിസ്ഥാന് കപ്പലായ പിഎംഎസ് നുസ്രത്ത് ആണ് ഇന്ത്യയുടെ സമുദ്രാതിര്‍ത്തിക്ക് അകത്ത് കടന്ന് മത്സ്യത്തൊഴിലാളികളെ തട്ടിക്കൊണ്ട് പോയത്. ഈ മത്സ്യത്തൊഴിലാളികളെയാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ പാക് സുരക്ഷാസേനയില്‍ നിന്നും രക്ഷപ്പെടുത്തിയത്. പാകിസ്ഥാന്റെ അതിര്‍ത്തി കാക്കുന്ന കപ്പല്‍ പിഎംഎസ് നുസ്രത്ത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കകത്ത് മീന്‍പിടിക്കുകയായിരുന്ന കാലഭൈരവ് എന്ന ബോട്ടിലെ ഇന്ത്യക്കാരായ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന്റെ സമുദ്രാതിര്‍ത്തി ലംഘിച്ചു എന്ന് ആരോപിച്ചാണ് പിടിച്ചുകൊണ്ടുപോയത്.
ഏകദേശം രണ്ട് മണിക്കൂറോളം പിന്തുടര്‍ന്ന ശേഷമാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് സൈനികര്‍ പിഎംഎസ് നുസ്രത്തില്‍ നിന്നും മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത്. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ അഗ്രിം എന്ന കപ്പല്‍ ഏകദേശം രണ്ട് മണിക്കൂറോളം നേരം പിഎംഎസ് നുസ്രത്തിനെ പിന്തുടര്‍ന്ന ശേഷമാണ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.
അതിന് ശേഷം ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ റോന്ത് ചുറ്റുകയാണ്. ഭാവിയില്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്നും ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഈ മുന്‍കരുതല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: