മുംബൈ ; മഹാരാഷ്‌ട്ര ഇങ്ങെടുക്കണമെന്നും ബിജെപി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരള സെല്ലിന്റെ ആഭിമുഖ്യത്തിൽ ബിജെപി സ്ഥാനാർഥി നരേന്ദ്ര മേത്തയുടെ പ്രചാരണ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വസായിലെ ബിജെപി സ്ഥാനാർഥി സ്നേഹ ദുബെയുടെ പ്രചാരണ യോഗത്തിലും സുരേഷ് ഗോപി പ്രസംഗിച്ചു.
നിയമസഭാ പ്രചാരണം ഇന്ന് കലാശക്കൊട്ടോടെ സമാപിക്കുമ്പോൾ ആവേശക്കൊടുമുടിയിലാണ് പാർട്ടികളും അണികളും.സർക്കാരിന്റെ ക്ഷേമ പദ്ധതികളാണ് ആദ്യം പ്രചാരണ വിഷയമായതെങ്കിലും പിന്നീട് സംവരണവും തൊഴിലില്ലായ്‌മയും വിലക്കയറ്റവും സ്ത്രീ സുരക്ഷയും ഉയർന്നുവന്നു
11 റാലികൾ നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബിജെപിയുടെ പ്രചാരണത്തിന്റെ മുഖം. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി അജിത് പവാറും ദേവേന്ദ്ര ഫഡ്നാവിസും റാലികളിൽ ശ്രദ്ധാകേന്ദ്രമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക