ജംതാര ; ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ . സ്കൂളുകൾക്ക് ആഴ്ചതോറുമുള്ള അവധി വെള്ളിയാഴ്ച നൽകിയതിനെയും അദ്ദേഹം എതിർത്തു.
‘ ഞങ്ങൾ ഹിന്ദുക്കൾ വർഗീയവാദികളല്ല. ഭരണഘടന രൂപീകരിക്കുന്ന സമയത്ത്, ഹിന്ദു നേതാക്കൾ ഞായറാഴ്ച ദേശീയ അവധിയായി പൂർണ്ണഹൃദയത്തോടെ പിന്തുണച്ചിരുന്നു, എന്നാൽ ഇപ്പോൾ വെള്ളിയാഴ്ചകളിൽ സ്കൂളുകൾക്ക് അവധിയാണ്. ഇത് എത്രത്തോളം ശരിയാണ്? മുസ്ലീം സമുദായത്തിന് വെള്ളിയാഴ്ച സ്‌കൂളുകൾ അടച്ചിടാമെങ്കിൽ ഹിന്ദു കുട്ടികൾക്ക് ചൊവ്വാഴ്ച അവധി നൽകേണ്ടതല്ലേ ‘ അദ്ദേഹം ചോദിച്ചു.
ഇത് കേവലം മതപരമായ പക്ഷപാതമല്ല . സമൂഹത്തിൽ അസമത്വവും സംഘർഷവും സൃഷ്ടിക്കുകയാണ്. ഞങ്ങൾ ഒരിക്കലും വർഗീയ ചിന്താഗതിക്കാരല്ല, എന്നാൽ മറ്റുള്ളവരുടെ ആവശ്യങ്ങൾക്ക് മുന്നിൽ ഞങ്ങളുടെ പാരമ്പര്യങ്ങൾ അവഗണിക്കപ്പെടുന്നു,” എന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: