ശബരിമല: സന്നിധാനത്ത് കാലങ്ങളായി തീര്‍ത്ഥാടകര്‍ക്ക് തണല്‍ ഒരുക്കിയിരുന്ന വന്മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചുമാറ്റി. പകരം ദേവസ്വം ബോര്‍ഡ് ടെന്റുകള്‍ സ്ഥാപിച്ചു.
താഴെ തിരുമുറ്റത്ത് വാവര് നടയുടെ ഭാഗത്ത് നിന്നിരുന്ന നാല് വൃക്ഷങ്ങളുടെ ശിഖരങ്ങളാണ് തീര്‍ത്ഥാടന കാലത്തിന് മുന്‍പായി മുറിച്ചുമാറ്റിയത്. പ്രദേശത്താകമാനം തണല്‍വിരിച്ചു നിന്നിരുന്നതാണ് ഈ വൃക്ഷങ്ങള്‍. ഇതിനു പകരമായി ഏതാനും ടാര്പ്പോളിന് ടെന്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സ്വാഭാവിക തണല്പോലെ തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമാകുന്നില്ല. ടെന്റുകള്‍ക്കുള്ളില്‍ വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമാണ് വിശ്രമിക്കാന്‍ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: