ആലപ്പുഴ: ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്നമാണ് ഇടയ്‌ക്കിടെയുള്ള ചാര്‍ജിങ്. ചാര്‍ജിങ് സ്റ്റേഷന്‍ ക്രമീകരിച്ചു യാത്ര ചെയ്യേണ്ട അവസ്ഥയാണുള്ളത്. ഇതിന് പരിഹാരവുമായി എത്തുകയാണ് ഇടുക്കി സെന്റ് ജോര്‍ജ് എച്ച്എസ്എസ് പ്ലസ് ടു വിദ്യാര്‍ത്ഥികളായ ഡെല്‍വിന്‍ ഷിജുവും ജിനോയ് ഫ്രഡിയും. സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിലാണ് പുതിയ കണ്ടെത്തല്‍ അവതരിപ്പിച്ചത്.
വിന്റ് എനര്‍ജി എക്സ്ട്രാക്ടറിനായി ഒരു വര്‍ഷത്തെ പ്രയത്നത്തിന് ഒടുവിലാണ് ഫലം കണ്ടത്. കാര്‍ ഓടുന്നതിന് അനുസരിച്ച് കാറ്റടിക്കുന്നത്തിലൂടെ ഡൈനാമോ, പ്രൊപ്പല്ലര്‍ എന്നിവയുടെ പ്രവര്‍ത്തനത്തിലാണ് ബാറ്ററി ചാര്‍ജ് ആകുന്നത്. വാഹനം ഓടി തുടങ്ങുമ്പോള്‍ തന്നെ ഇത് പ്രവര്‍ത്തിച്ച് സെക്കന്‍ഡറി ബാറ്ററി ഓട്ടോമാറ്റിക് ആയി ചാര്‍ജ് ആകാന്‍ തുടങ്ങുന്നു. കാറിന്റെ മുകളിലായി ഘടിപ്പിക്കാവുന്ന രീതിയിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.
പൂര്‍ണമായും സ്‌ക്രാപ്പ്ഡ് സാമഗ്രികള്‍ ഉപയോഗിച്ചാണ് നിര്‍മാണം. ആദ്യമായാണ് ഇവര്‍ സംസ്ഥാന ശാസ്ത്ര മേളയില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക