രാജ്യത്തെ പൗരന്മാരുടെ ബയോമെട്രിക് വിവരങ്ങള്‍ അടക്കമുള്ള രേഖയാണ് ആധാര്‍ കാര്‍ഡ്. സര്‍ക്കാര്‍ സേവനങ്ങള്‍, ബാങ്കിങ് സൗകര്യങ്ങള്‍, ടെലികോം കണക്ഷനുകള്‍ എന്നിവ ആക്സസ് ചെയ്യുന്നതിന് ആധാര്‍ നമ്പര്‍ ഇന്ന് പ്രധാനമാണ്. ഇതിനാല്‍ തന്നെ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ ഇതില്‍ നിന്നും ദുരുപയോഗത്തിനുള്ള സാധ്യത ഏറെയാണ്. ആധാര്‍ കാര്‍ഡും നമ്പറും ആരെങ്കിലും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയേറെയാണ്. ആധാര്‍ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നറിയുന്നതിനായി എന്ത് ചെയ്യണമെന്നത് സംബന്ധിച്ച് ആര്‍ക്കും ധാരണയുണ്ടാകില്ല. ഇതിനായി യൂണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ഉപയോക്താക്കളെ അവരുടെ ആധാര്‍ ഉപയോഗം നിരീക്ഷിക്കാനും സുരക്ഷിതമാക്കാനും സഹായിക്കുന്ന ടൂളുകള്‍ അവതരിപ്പിച്ചു.
ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നറിയാനായി myAadhaar പോര്‍ട്ടലില്‍ ആദ്യം പ്രവേശിക്കുക. നിങ്ങളുടെ ആധാര്‍ നമ്പര്‍, ക്യാപ്ച കോഡ് എന്നിവ നല്കി ഒടിപി ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ക്ലിക്ക് ചെയ്യുക. നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കും. നിങ്ങളുടെ അക്കൗണ്ട് ആക്സസ് ചെയ്യാന്‍ ഇത് സഹായിക്കും. ‘ഓതന്റിക്കേഷന് ഹിസ്റ്ററി’ ഓപ്ഷന് തിരഞ്ഞെടുത്ത് നിങ്ങള്‍ അവലോകനം ചെയ്യാന്‍ ആഗ്രഹിക്കുന്ന കാലയളവിനുള്ള തിയതി ശ്രേണി തിരഞ്ഞെടുക്കുക. തുടര്‍ന്ന് ലോഗ് പരിശോധിച്ച് പരിചിതമല്ലാത്തതോ സംശയാസ്പദമായതോ ആയ ഇടപാടുകള്‍ ഉണ്ടോയെന്ന് നോക്കുക.
സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയാല്‍ ഉടനെ അത് UIDAI-യില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇതിനായി യുഐഡിഎഐയുടെ ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈനായ 1947-ന്റെ സഹായം തേടാവുന്നതാണ്. [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്കും റിപ്പോര്‍ട്ട് അയയ്ക്കാം. ആധാര്‍ ബയോമെട്രിക്സ് ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനുമുള്ള ഓപ്ഷനും യുഐഡിഎഐ വാഗ്ദാനം ചെയ്യുന്നുണ്ട്. നിങ്ങളുടെ ആധാര്‍ ബയോമെട്രിക്സ് ലോക്ക് ചെയ്യുന്നത് നിങ്ങളുടെ ആധാര്‍ വിശദാംശങ്ങളിലേക്ക് ആര്‍ക്കെങ്കിലും ആക്സസ് ഉണ്ടെങ്കിലും അവര്‍ക്ക് ബയോമെട്രിക് വിവരങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ കഴിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: