India

അഫ്‌സ്പ പിൻവലിക്കണം : കേന്ദ്രത്തിനോട് അഭ്യർത്ഥിച്ച് മണിപ്പൂർ സർക്കാർ

Published by

ഇംഫാൽ : സംസ്ഥാനത്തെ ആറ് പോലീസ് സ്റ്റേഷനുകളുടെ അധികാരപരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നിന്ന് അഫ്‌സ്പ പിൻവലിക്കുന്നത് പുനഃപരിശോധിക്കണമെന്ന് മണിപ്പൂർ സർക്കാർ കേന്ദ്രത്തോട് അഭ്യർത്ഥിച്ചു. നവംബർ 15 ന് നടന്ന യോഗത്തിൽ സംസ്ഥാന മന്ത്രിസഭ ഇതേ കാര്യം അവലോകനം ചെയ്യണമെന്ന് കേന്ദ്ര സർക്കാരിനോട് ജോയിൻ്റ് ആഭ്യന്തര സെക്രട്ടറി അയച്ച കത്തിൽ പരാമർശിച്ചു.

അടുത്തിടെ അക്രമം രൂക്ഷമായ ജിരിബാം ഉൾപ്പെടെ മണിപ്പൂരിലെ ആറ് പോലീസ് സ്റ്റേഷൻ പരിധികളിൽ 1958-ലെ സായുധ സേനയ്‌ക്ക് പ്രത്യേക അധികാരങ്ങൾ നൽകുന്ന നിയമം കേന്ദ്രം വീണ്ടും ഏർപ്പെടുത്തിയിരുന്നു.

ഇംഫാൽ വെസ്റ്റ് ജില്ലയിലെ സെക്‌മായ് പിഎസ്, ലംസാംഗ് പിഎസ്, ഇംഫാൽ ഈസ്റ്റിലെ ലാംലായ്, ബിഷ്ണുപൂരിലെ മൊയ്‌റാംഗ്, കാങ്‌പോക്പിയിലെ ലെയ്മഖോങ്, ജിരിബാം ജില്ലയിലെ ജിരിബാം എന്നിവിടങ്ങളിലാണ് നവംബർ 14-ന് ആഭ്യന്തര മന്ത്രാലയം അഫ്‌സ്‌പ വീണ്ടും ഏർപ്പെടുത്തിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by