Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

പാകിസ്ഥാനെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയക്ക് പരമ്പര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2024, 05:21 am IST
inCricket

സിഡ്‌നി: തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി പാകിസ്ഥാനെതിരായ ട്വന്റി20 പരമ്പര ഓസ്‌ട്രേലിയ നേടി. നിര്‍ണായക പോരില്‍ ഓസീസ് ജയം 13 റണ്‍സിന്. പാകിസ്ഥാന്‍ ഏകദിന പരമ്പര നേടിയതിനെതിരെ ആതിഥേയരുടെ തിരിച്ചടിയായി ടി20 നേട്ടം. ഇന്നലെ നടന്ന കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 147 റണ്‍സെടുത്തു. ഇതിനെതിരെ ഇറങ്ങിയ പാകിസ്ഥാന്‍ 19.4 ഓവറില്‍ 134 റണ്‍സില്‍ ഓള്‍ഔട്ടായി.

സിഡ്‌നിയില്‍ ഇന്നലെ രാത്രി വൈകിയാണ് മത്സരം നടന്നത്. പേസര്‍മാര്‍ക്ക് ഇരുവശത്തേക്കും കട്ട് ചെയ്യിക്കാന്‍ പാകത്തിലായ പിച്ചില്‍ രണ്ടാമത് ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഏറെ ബുദ്ധിമുട്ടി. 148 റണ്‍സ് പിന്തുടര്‍ന്ന അവര്‍ക്ക് ആദ്യ ബൗണ്ടറി കണ്ടെത്താന്‍ പത്താം ഓവര്‍ വരെ കാക്കേണ്ടി വന്നു. പാതി ഓവറുകള്‍ കഴിയുമ്പോഴേക്കും അവരുടെ നാല് വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് ഒരോവറില്‍ പത്ത് റണ്‍സ് വീതം നേടേണ്ട സ്ഥിതിയിലുമായി.

എന്നാല്‍ വിട്ടുകൊടുക്കാന്‍ പാക് പട തയ്യാറായില്ല. അര്‍ദ്ധ സെഞ്ച്വറി പ്രകടനവുമായി ഉസ്മാന്‍ ഖാനും(52) ഇര്‍ഫാന്‍ ഖാനും(37) ഓസ്‌ട്രേലിയക്ക് വെല്ലുവിളിയുയര്‍ത്തി. രണ്ടാം സ്‌പെല്ലിനെത്തിയ സ്‌പെന്‍സര്‍ ജോണ്‍സന് മുന്നില്‍ ഉസ്മാന്‍ വീണതോടെ ഓസീസ് മത്സരം തിരിച്ചുപിടിച്ചു. തുടക്കത്തിലേ പാക് വിക്കറ്റുകള്‍ വീഴ്‌ത്തി പ്രതിരോധത്തിലാക്കിയത് സ്‌പെന്‍സര്‍ ജോണ്‍സണ്‍ ആയിരുന്നു. താരത്തിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിന്റെ മികവാണ് ഓസീസിന് പരമ്പര ഉറപ്പിക്കുന്ന ജയം സമ്മാനിച്ചത്. മത്സരശേഷം ജോണ്‍സണ്‍ കളിയിലെ താരവുമായി.

പാകിസ്ഥാന് വേണ്ടി അവസാന അഞ്ച് ഓവറുകളില്‍ ഇര്‍ഫാന്‍ ഖാന്‍(37) പൊരുതി നോക്കിയെങ്കിലും കൂട്ടിന് ആരും ഉണ്ടായില്ല. ഷഹീന്‍ അഫ്രീദി അടക്കം മൂന്ന് പേര്‍ പൂജ്യത്തിന് പുറത്തായതും വിരുന്നുകാര്‍ക്ക് വിനയായി. ഉസ്മാനെയും ഇര്‍ഫാനെയും കൂടാതെ മുഹമ്മദ് റിസ്വാന്‍(16) മാത്രമാണ് പാക് നിരയില്‍ രണ്ടക്കം കടന്നത്. ഓസീസിനായി ആദം സാംപ രണ്ടും സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ് ഒന്നും വിക്കറ്റെടുത്തു.

ടോസ് നേടിയ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്ത് പൊരുതാവുന്ന ടോട്ടല്‍ പാടുപെട്ട് കണ്ടെത്തുകയായിരുന്നു. മാത്യൂഷോര്‍ട്ട് നേടിയ 32 റണ്‍സ് ആണ് ഉയര്‍ന്ന സ്‌കോര്‍. ആരോണ്‍ ഹാര്‍ഡീ(28), ഗ്ലെന്‍ മാക്‌സ്‌വെല്‍(21), ജെയ്‌ക് ഫ്രെയ്‌സര്‍ മക്ഗുര്‍ക്ക്(20) എന്നിവരും മോശമാക്കിയില്ല. പാക് പേസര്‍ ഹാരിസ് റൗഫ് നാല് വിക്കറ്റ് പ്രകടനം കാഴ്‌ച്ചവച്ചു. അബ്ബാസ് അഫ്രീദി മൂന്നും സുഫിയാന്‍ മുഖീം രണ്ടും വിക്കറ്റ് വീഴ്‌ത്തി.

Tags: pakistanAustraliaTwenty 20 Cricket
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

News

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

India

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

India

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

India

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

പ്രൊഫഷണൽ നേട്ടങ്ങളും കാര്യവിജയവും, അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും : സമ്പൂർണ്ണ രാശിഫലം (26 ഓഗസ്റ്റ് 2026)

ധന്വന്തരീമന്ത്രത്തിന്റെ ഗുണങ്ങൾ

തൃക്കാക്കര മഹാക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്

സന്നിധാനത്ത് ഇന്ന് ഭക്തര്‍ക്ക് ഓണസദ്യ

ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.