കോഴിക്കോട്: ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷത്തെ തുടര്‍ന്ന് കോഴിക്കോട്ട് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരികള്‍. ഞായറാഴ്ച രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെ ഹര്‍ത്താലിനാണ് ആഹ്വാനം.
ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് പറഞ്ഞ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി. ഹര്‍ത്താലില്‍ നിന്നും കോണ്‍ഗ്രസ് പിന്മാറണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കള്ളവോട്ട് ആരോപണത്തെ തുടര്‍ന്നു സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പറയഞ്ചേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കനത്ത പൊലീസ് സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്.
കോണ്‍ഗ്രസ് പാനലും സിപിഎം പിന്തുണയ്‌ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം നടന്നത്. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സിപിഎം പിന്തുണയോടെ മത്സരിച്ചത്. തെരഞ്ഞെടുപ്പില്‍ ബാങ്ക് സംരക്ഷണസമിതി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: