Kerala

പെന്‍ഷന്‍കാര്‍ ടിഡിഎസ് സംബന്ധിച്ച് റിവൈസ്ഡ് ആന്റിസിപ്പേറ്ററി സ്റ്റേറ്റ്‌മെന്റ് സമര്‍പ്പിക്കണം

Published by

തിരുവനന്തപുരം: ട്രഷറിയില്‍ നിന്ന് നേരിട്ടും ബാങ്ക് മുഖേനയും പെന്‍ഷന്‍ വാങ്ങുന്ന പെന്‍ഷന്‍കാര്‍ 2024-25 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതിയില്‍ നിന്നും നിയമ പ്രകാരം കുറവ് വരുത്തേണ്ടതായ ടിഡിഎസ് സംബന്ധിച്ച് റിവൈസ്ഡ് ആന്റിസിപ്പേറ്ററി സ്റ്റേറ്റ്‌മെന്റ് സമര്‍പ്പിക്കണം. ആന്റിസിപ്പേറ്ററി സ്റ്റേറ്റ്‌മെന്റ് ഇതുവരെ സമര്‍പ്പിക്കാത്തവരും ഡിസംബര്‍ 20ന് മുമ്പായി ബന്ധപ്പെട്ട ട്രഷറിയില്‍ സമര്‍പ്പിക്കണം. സമര്‍പ്പിച്ച സ്റ്റേറ്റ്‌മെന്റുകള്‍ pension.treasury@kerala.gov.in എന്ന മെയില്‍ ഐഡിയില്‍ അയച്ചു നല്‍കുകയോ https://pension.treasury.kerala.gov.in/ എന്ന പെന്‍ഷന്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുകയോ വേണം. സ്റ്റേറ്റുമെന്റുകള്‍ സമര്‍പ്പിക്കാത്തവരില്‍ നിന്നും 2025 ജനുവരി മുതല്‍ തുല്യ ഗഡുക്കളായി 2024-25 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി ഈടാക്കും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by