പാലക്കാട് :പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ് ഡിപിഐ പുറത്തിറക്കിയ നോട്ടീസ് പങ്കുവെച്ച് അനൂപ് ആന്‍റണി. ഇക്കുറി സിപിഎമ്മിന് വോട്ടുകൊടുക്കാതെ കോണ്‍ഗ്രസിന് ന്യൂനപക്ഷവോട്ടുകള്‍ നല്‍കാനാണ് എസ് ഡിപിഐ പദ്ധതിയെന്നും അനൂപ് ആന്‍റണി പറഞ്ഞു.
SDPI, political wing of PFI, urge voters in Kerala's Palakkad bypoll to not let BJP win or even vote for CPM. A clear signal to support Congress.
Popular Front flourished with the support of Congress, until Modi govt banned it. pic.twitter.com/k6Se7phEDU
— Anoop Antony Joseph (@AnoopKaippalli) November 15, 2024
ഏത് വിധേനെയും ബിജെപിയെ തോല്‍പിക്കുക എന്നതാണ് എസ് ഡിപിഐയുടെ അജണ്ട. മോദി സര്‍ക്കാര്‍ നിരോധിക്കുന്നതുവരെ കോണ്‍ഗ്രസുമായി ചേര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ തഴച്ചുവളരുകയായിരുന്നുവെന്നും അനൂപ് ആന്‍റണി എക്സില്‍ പങ്കുവെച്ച കുറപ്പില്‍ പറയുന്നു.
ഈ കുറിപ്പിനൊപ്പം എസ് ഡിപിഐ പാലക്കാട് പുറത്തിറക്കിയ നോട്ടീസും പങ്കുവെച്ചിട്ടുണ്ട്. ഇതില്‍ എസ് ഡിപിഐ ന്യൂനപക്ഷങ്ങളോട് ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് വ്യക്തമായി പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: