ഇടുക്കി:മുനമ്പത്തെ ജനങ്ങള്‍ക്ക് ഭരണഘടനാപരമായ അവകാശമുണ്ടെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്.അതാണ് തന്റെയും പാര്‍ട്ടിയുടെയും അഭിപ്രായമെന്നും ജോര്‍ജ് കുര്യന് പറഞ്ഞു.
മുനമ്പത്തെ ജനങ്ങളുടെ അവകാശം ഭാരതം ഭരിക്കുന്ന സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.എപ്പോഴും ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ഭരണഘടന അവകാശം എന്ന് പറയുന്നു. ആരെങ്കിലും ഭരണഘടന ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ മുനമ്പത്തെ ജനങ്ങളെ ഓര്‍ക്കണമെന്നും ജോര്‍ജ് കുര്യന് പറഞ്ഞു.
മുനമ്പത്തെ ഭൂമിയില്‍ വഖഫ് അവകാശവാദം ഉന്നയിച്ച സാഹചര്യത്തില്‍ പ്രദേശവാസികള്‍ സമരം ചെയ്യുന്ന പശ്ചാത്തലത്തിലാണ് ജോര്‍ജ് കുര്യന്റെ പ്രതികരണം.
അതിനിടെ മുനമ്പത്ത് നോട്ടീസ് നല്കാന് നിര്‍ദേശിച്ചത് വി.എസ്. സര്‍ക്കാര്‍ നിയമിച്ച നിസാര്‍ കമ്മീഷന് ആയിരുന്നുവെന്ന് വഖഫ് ബോര്‍ഡ് മുന്‍ ചെയര്മാന് പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ആരോപിക്കുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: