കല്‍പ്പറ്റ: വയനാട്ടില്‍ നവംബര്‍ 19 ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് യുഡിഎഫും എല്‍ ഡി എഫും. ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്രസഹായം വൈകുന്നുവെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്.
ദേശീയ ദുരന്തമായി വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്തത്തെ പ്രഖ്യാപിക്കാത്തത് ഇരു മുന്നണികളും ചൂണ്ടിക്കാട്ടുന്നു. നവംബര്‍ 19 ന് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. കടകള്‍ അടച്ചും വാഹനം ഓടിക്കാതെയും സഹകരിക്കണമെന്നാണ് ആവശ്യം.അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.പുനരധിവാസം വൈകുന്ന സാഹചര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയാണ് ഹര്‍ത്താലെന്ന് ടി സിദ്ധിഖ് എം എല്‍ എ വ്യക്തമാക്കി.
യു ഡി എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ എല്‍ ഡി എഫും ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയായിരുന്നു. രാഷ്ട്രീയ മുതലെടുപ്പാണ് ഇരു മുന്നണികളുടെയും ലക്ഷ്യം.
അതേസമയം ചട്ടങ്ങള്‍ പാലിച്ച് മാത്രമേ വയനാട്ടിലെ ഉരുള്‍ പൊട്ടല്‍ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകൂ എന്ന് കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന് വെളിപ്പെടുത്തി.കേന്ദ്രം നല്കിയ 782 കോടി രൂപ കേരളത്തിന്റെ അക്കൗണ്ടിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങള്‍ക്കും എന്ന പോലെ 2024-25 സാമ്പത്തിക വര്‍ഷം ദുരന്ത നിവാരണ ഫണ്ട് കേരളത്തിനും നല്‍കിയെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: