India

വായുവിന്റെ ഗുണനിലവാരം മോശം : ദൽഹി പരിസ്ഥിതി മന്ത്രി രാജിവയ്‌ക്കണമെന്ന് ബിജെപി

Published by

ന്യൂദൽഹി: ദൽഹിയിലെ വായുവിന്റെ ഗുണനിലവാരം അപകടകരമായ നിലയിൽ എത്തിയ സാഹചര്യത്തിൽ ദൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായിക്കെതിരെ രൂക്ഷ വിമർശനവുമായി ദൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ. ഗോപാൽ റായി ഒരു പരാജയപ്പെട്ട പരിസ്ഥിതി മന്ത്രിയാണെന്നും അദ്ദേഹം സ്ഥാനമൊഴിയണമെന്നാണ് ദൽഹിക്കാർ ആഗ്രഹിക്കുന്നതെന്നും വീരേന്ദ്ര സച്ച്‌ദേവ പറഞ്ഞു.

കൂടാതെ അതിഷി സർക്കാരിന്റെ നിഷ്‌ക്രിയത്വം കാരണം ദൽഹിയിലെ മലിനീകരണ സ്ഥിതി ഇപ്പോൾ ചുറ്റുമുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് മോശമാണ്. രാജ്പഥ് പോലുള്ള വൃത്തിയുള്ള പ്രദേശങ്ങളിൽ പോലും എയർ ക്വാളിറ്റി ലെവൽ 450 കവിഞ്ഞതായും അദ്ദേഹം കുറ്റപെടുത്തി.

ദൽഹി മുഖ്യമന്ത്രിയും പരിസ്ഥിതി മന്ത്രിയും ആം ആദ്മി പാർട്ടി ഭരിക്കുന്ന പഞ്ചാബുമായി വൈക്കോൽ കൂനകൾ കത്തിക്കുന്ന പ്രശ്‌നം ചർച്ച ചെയ്ത് പരിഹരിച്ചിരുന്നെങ്കിൽ ദൽഹിയിൽ മാത്രമല്ല ഉത്തരേന്ത്യയിലുടനീളമുള്ള മലിനീകരണ തോത് നിയന്ത്രണ വിധേയമാകുമായിരുന്നെന്നും സച്‌ദേവ പറഞ്ഞു.

കൂടാതെ പഞ്ചാബിൽ വൈക്കോൽ കത്തിക്കുന്നതിൽ നിന്നുള്ള അമിതമായ പുക ഇവിടെ ഇല്ലായിരുന്നുവെങ്കിൽ ദൽഹിയിൽ ആർക്കും ഇപ്പോൾ ശ്വാസം മുട്ടില്ലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by