കൊച്ചി: കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന ചുമട്ടു തൊഴിലാളികളുടെ ക്ഷേമത്തിന് കേരള സര്‍ക്കാര്‍ പാസാക്കിയ 1978ലെ ചുമട്ട് തൊഴിലാളി നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് ചീഫ് ഓഫീസിലേക്ക് ബിഎംഎസ് മാര്‍ച്ച് നടത്തി.
തൊഴിലാളിയുടെ കുറഞ്ഞ പെന്‍ഷന്‍ 5000 രൂപയാക്കി ഉയര്‍ത്തുക, അനധികൃതമായി അന്യസംസ്ഥാന തൊഴിലാളികള്‍ക്കടക്കം നല്‍കുന്ന 26 എ കാര്‍ഡുകള്‍ നിര്‍ത്തലാക്കുക, എന്‍എഫ്എസ്എ തൊഴിലാളികള്‍ക്ക് പുതിയതായി നടപ്പിലാക്കിയ വേതനം മുന്‍കാല പ്രാബല്യത്തോടെ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേരളത്തിലെ എല്ലാ ബോര്‍ഡ് ഓഫീസുകളിലേക്കും ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ മസ്ദൂര്‍ സംഘം മാര്‍ച്ചും ധര്‍ണയും നടത്തിയത്.
ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി പി.വി. റെജി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് വി.കെ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ ജില്ലാ ജനറല്‍ സെക്രട്ടറി അനുരാജ് പായിപ്ര, ബിഎംഎസ് ആലുവ മേഖലാ സെക്രട്ടറി സജിത്ത് ബോള്‍ഗാട്ടി, യൂണിയന്‍ ജില്ലാ ജോ. സെക്രട്ടറി സനോജ് തേവക്കല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: