Kerala

ശബരിമല നട വെള്ളിയാഴ്ച തുറക്കും; നവംബർ മാസത്തിലെ വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായി, മേൽശാന്തിമാർ നാളെ ചുമതലയേൽക്കും

Published by

പത്തനംതിട്ട: മണ്ഡല- മകരവിളക്ക് പൂജകൾക്കായി വെള്ളിയാഴ്ച ശബരിമല നട തുടക്കും. ശബരിമല മേൽശാന്തിയായ എസ്. അരുൺകുമാർ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായി വാസുദേവൻ നമ്പൂതിരിയും വെള്ളിയാഴ്ച സ്ഥാനമേൽക്കും. വൈകിട്ട് 6ന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ കാർമികത്വത്തിൽ കലം പൂജിച്ച് അഭിഷേകം നടത്തും.

ആദ്യം ശബരിമല മേൽശാന്തിയുടെയും പിന്നീട് മാളികപ്പുറം മേൽശാന്തിയുടെയും അഭിഷേകം നടക്കും. അതേ സമയം നവംബർ മാസത്തിലെ വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായതായി അധികൃതർ അറിയിച്ചു, 15 മുതൽ 29 വരെയുള്ള തിയതികളിലെ എല്ലാ സ്ലോട്ടുകളിലെയും ബുക്കിങ് പൂർത്തിയായി. എഴുപതിനായിരം പേർക്കാണ് വെർച്വൽ ക്യൂ വഴി ദർശനം ലഭിക്കുക. 30ന് ഉച്ചക്കു ശേഷമുള്ള ചില സ്ലോട്ടുകളിൽ മാത്രമാണ് ഒഴിവുള്ളത്.

വെർച്വൽ ക്യു വഴി ബുക് ചെയ്തവർ ഏതെങ്കിലും കാരണവശാൽ യാത്ര ഒഴിവാക്കുകയാണെങ്കിലോ മാറ്റുകയാണെങ്കിലോ ഓൺലൈനായി റദ്ദാക്കേണ്ടതാണ്. അങ്ങനെ വരുമ്പോൾ സ്പോട്ട് ബുക്കിങ്ങിലേക്ക് മാറും. റദ്ദാക്കിയില്ലെങ്കിൽ പിന്നീട് ഇവർക്ക് അവസരം ലഭിക്കില്ല. അതേസമയം പതിനായിരം പേർക്ക് പമ്പ, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ നിന്നും സ്പോട്ട് ബുക്കിങിന് അവസരമുണ്ട്. സ്പോട്ട് ബുക്കിങ്ങിന് ആധാ റോ പകർപ്പോ ഹാജരാക്കണം.

സ്പോട്ട് ബുക്കിങ്ങിനായി പമ്പയിൽ 7 കൗണ്ടറുകൾ സജ്ജമാക്കിയിട്ടുണ്ട്. നിലയ്‌ക്കലിൽ മൂന്നിടങ്ങളിലായി 8000 പേർക്കും പമ്പയിൽ ഏഴായിരം പേർക്കും വിരി വയ്‌ക്കാൻ സൗകര്യമുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by