ന്യൂദല്‍ഹി: തന്നെ തകര്‍ക്കാന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയ ഹിന്‍ഡന്‍ ബര്‍ഗ് എന്ന കമ്പനിയുടെ ആസ്ഥാനമായ അമേരിക്ക ഇന്ന് ഭരിയ്‌ക്കുന്നത് ഡൊണാള്‍ഡ് ട്രംപാണ്. ഈ ട്രംപിന്റെ അമേരിക്കയില്‍ 1000 കോടി ഡോളര്‍ നിക്ഷേപമിറക്കി ഹിന്‍ഡന്‍ബര്‍ഗിനോട് മധുരപ്രതികാരം ചെയ്ത് ഗൗതം അദാനി. ഇതോടെ അദാനി-ട്രംപ് സൗഹൃദം പൂക്കുകയാണ്.
തന്റെ വ്യവസായ ഗ്രൂപ്പ് ഊര്‍ജ്ജം, അടിസ്ഥാനസൗകര്യവികസന മേഖലയിലാണ് നിക്ഷേപം ഇറക്കുകയെന്നും അദാനി പറഞ്ഞു. ഇതുവഴി യുഎസില്‍ 15000 പേര്‍ക്ക് തൊഴില്‍ നല്‍കും.
ഇതോടെ കുരുക്ക് മുറുകുന്നത് ഹിന്‍ഡന്‍ബര്‍ഗ് എന്ന കമ്പനിയുടെ ഉടമയായ ആന്‍ഡേഴ്സിന്റെ കഴുത്തിന് ചുറ്റുമാണ്. ഇതുവരെ എന്തിന് ഇല്ലാത്ത ആരോപണങ്ങള്‍ അദാനിയ്‌ക്കെതിരെ ഉയര്‍ത്തി എന്ന ചോദ്യം ചോദിച്ചാല്‍ അമേരിക്ക ആസ്ഥാനമായ തന്റെ കമ്പനിയ്‌ക്ക് ഇതിനൊന്നും ഉത്തരം നല്‍കേണ്ട ആവശ്യമില്ലെന്നും ഇന്ത്യ തന്നോട് ചോദ്യങ്ങള്‍ ചോദിക്കേണ്ടതില്ലെന്നും ഇന്ത്യയിലെ നിയമങ്ങള്‍ തനിക്ക് ബാധകമല്ലെന്നും പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് എന്ന ഷോര്‍ട്ട് സെല്ലിംഗ് സ്ഥാപനത്തിന്റെ ഉടമയായ ആന്‍ഡേഴ്സൻ. ഇപ്പോള്‍ അമേരിക്കയില്‍ ഒരു ബിസിനസ് സംരംഭം തുടങ്ങുന്നതോടെ അദാനിയുടെ ബിസിനസ് അമേരിക്കന്‍ മണ്ണിലെ ബിസിനസ് ആയി മാറും. അങ്ങിനെയെങ്കില്‍ ഭാവിയില്‍ ആന്‍ഡേഴ്സണും ഹിന്‍ഡന്‍ ബര്‍ ഗ് എന്ന ഷോര്‍ട്ട് സെല്ലിംഗ് സ്ഥാപനവും അമേരിക്കയിലെ കോടതിതിണ്ണ നിരങ്ങേണ്ടി വന്നാലും അത്ഭുതപ്പെടാനില്ല. തന്നെ വേട്ടയാടാന്‍ വന്നവന്റെ നാട്ടില്‍ ചെന്ന് അദാനി കള പറിയ്‌ക്കുന്ന സ്ഥിതിയാണ് ട്രംപിന്റെ തിരിച്ചുവരവ് സൃഷ്ടിച്ചിരിക്കുന്നത്. അമേരിക്കയില്‍ പണം മുടക്കി ബിസിനസ് സ്ഥാപിക്കുന്നതോടെ വലിയൊരു ഗുഗ്ലി തന്നെയാണ് അദാനി വിടുന്നത്.
അദാനി അദ്ദേഹത്തിന്റെ വിവിധ കമ്പനികളിലെ വരവ് ചെലവ് കണക്കുകള്‍ ഊതിപ്പെരുപ്പിച്ച് കാണിക്കുന്നുവെന്നും അദാനി കമ്പനികളുടെ ഓഹരി വില ഊതിവീര്‍പ്പിക്കാന്‍ വിദേശത്തെ കടലാസ് കമ്പനികള്‍ വഴി കോടികളുടെ കള്ളപ്പണം ഇന്ത്യയില്‍ എത്തിക്കുന്നുവെന്നും ഇതിനെല്ലാം ചുക്കാന്‍ പിടിക്കുന്നത് ഗൗതം അദാനിയുടെ ജ്യേഷ്ഠനാണെന്നും ഒക്കെയുള്ള കള്ളറിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുക വഴി അദാനി കമ്പനികളുടെ ഓഹരി വില 60 ശതമാനത്തോളം ഇടിഞ്ഞു തകര്‍ന്നിരുന്നു.അദാനിയ്‌ക്കെതിരെ ഇങ്ങിനെ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പോകുന്നു എന്ന വിവരം ഇന്ത്യയില്‍ ചിലരെയൊക്കെ കാലേകൂട്ടി ഹിന്‍ഡന്‍ ബര്‍ഗ് റിസര്ച്ച് എന്ന സ്ഥാപനത്തിന്റെ ഉടമയായ ആന്‍ഡേഴ്സണ്‍ ചില ഇടനിലക്കാര്‍ വഴി അറിയിച്ചിരുന്നു. ഇവരെല്ലാം അദാനി ഓഹരികള്‍ വിലയിടിഞ്ഞപ്പോള്‍ വാങ്ങിക്കൂട്ടി കോടികളുടെ ലാഭം കൊയ്തിരുന്നു.ഈ ചരട് വലികള്‍ക്ക് പിന്നില്‍ ഇന്ത്യയില്‍ ആരൊക്കെ പ്രവര്‍ത്തിച്ചു എന്ന വിവരം നാളെ പുറത്തായാലും അത്ഭുതപ്പെടാനില്ല. ഇന്ത്യയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ജയറാം രമേഷുമാണ് ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി കൂടെക്കൂടെ അദാനിയെ വേട്ടയാടിയിരുന്നത്. അദാനിയെ വേട്ടയാടുന്നതില്‍ മുന്‍പന്തിയില്‍ നിന്ന മറ്റൊരു രാഷ്‌ട്രീയ നേതാവ് മമതയുടെ പാര്‍ട്ടിയിലെ മഹുവ മൊയ്ത്രയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: