ധാക്ക:ഇസ്കോണ്‍ എന്ന സംഘടന തീവ്രവാദ സംഘടനയാണെന്ന് പ്രഖ്യാപിച്ച് ബംഗ്ലാദേശ് പൊലീസ്. വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതോടെ ഭക്തിവേദാന്ത സ്വാമി പ്രഭുപാദ സ്ഥാപിച്ച ഹരേ കൃഷ്ണ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ബംഗ്ലാദേശില്‍ പൂട്ട് വീഴും.
നേരത്തെ ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് സംഘടനയായ ഹെഫാസെത് എ ഇസ്ലാം ഇസ്കോണിനെ നിരോധിക്കണമെന്ന് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ബംഗ്ലാദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അമര്ദേശിന്റെ എഡിറ്ററായ മഹ്മദുര് റഹ്മാന് ഇസ്കോണിനെ നിരോധിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ആ ആവശ്യമാണ് ഇപ്പോള്‍ മുഹമ്മദ് യൂനസ് സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്നത്.
ജയ് ശ്രീറാം എന്ന മന്ത്രമാണ് ഇസ്കോണ്‍ അനുയായികള്‍ വിളിക്കുന്നതെന്നതാണ് ബംഗ്ലാദേശ് പൊലീസ് ഉയര്‍ത്തുന്ന ഒരു ആരോപണം. ഈ അടുത്തകാലത്ത് ബംഗ്ലാദേശില്‍ വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ ഏറ്റവുമധികം സഹായം നല്‍കിയത് ഹരേകൃഷ്ണയും അവരുടെ ഇസ്കോണ്‍ സംഘടനയും ആണ്. ഇന്ത്യയുടെ വിദേശരഹസ്യഏജന്സിയായ റോയുമായി ഇസ്കോണിന് ബന്ധമുണ്ടെന്നും ബംഗ്ലാദേശ് പൊലീസ് ആരോപിക്കുന്നു.
ഇസ്കോണിന് ബംഗ്ലാദേശില്‍ ഒരു ആശ്രമവും നിരവധി ക്ഷേത്രങ്ങളുമുണ്ട്. ഇസ്കോണിന്റെ ഉടമസ്ഥതയിലുള്ള പ്രധാന ക്ഷേത്രമാണ് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ സ്ഥിതിചെയ്യുന്ന സ്വാമി ഭാഗ് ക്ഷേത്രം. ഈയിടെ നടന്ന ജമാ അത്തെ ഇസ്ലാമി കലാപത്തില്‍ ബംഗ്ലാദേശിലെ ഖുല്‍ന ഡിവിഷനിലെ മെഹര്പൂറില് സ്ഥിതി ചെയ്യുന്ന ഇസ്കോണ്‍ ക്ഷേത്രം അക്രമികള്‍ തകര്‍ക്കുകയും ക്ഷേത്രത്തിന് തീയിടുകയും ചെയ്തിരുന്നു.
ഇന്ത്യയ്ക്കും ഹൈന്ദവ സംഘടനകള്‍ക്കും എതിരായ ആക്രമണം നഗ്നമായി മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ തുടരുകയാണ്. ബംഗ്ലാദേശില്‍ എന്ത് കലാപമുണ്ടായാലും ജമാ അത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ ആദ്യം ആക്രമിക്കപ്പെടുന്ന ഹിന്ദു ക്ഷേത്രം ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ ഇസ്കോണ്‍ ക്ഷേത്രം ആണ്. ആയിരക്കണക്കിന് പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ഭക്ഷണം നല്കുന്ന സ്ഥാപനം കൂടിയാണ് ബംഗ്ലാദേശിലെ ഹരേകൃഷ്ണ പ്രസ്ഥാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: